27 March 2024, Wednesday

മുത്തൂറ്റ് ഫിനാൻസിന് 3670 കോടി ലാഭം

Janayugom Webdesk
കൊച്ചി
May 20, 2023 10:19 pm

സ്വര്‍ണവായ്പ കമ്പനിയായ മുത്തൂറ്റ് ഫിനാൻസിസിന് കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ മികച്ച നേട്ടം. സ്വർണ വായ്പ 51,850 കോടിയിലെത്തി. മുൻ വർഷത്തെ ഇതേ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ 5051 കോടിയുടെ വർധനയുണ്ട്. സംയോജിത അറ്റാദായം 1009 കോടിയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൊത്തം ലാഭം 3670 കോടിയാണ്.
പലിശ വരുമാനത്തിൽ നാലാം പാദം റെക്കോർഡ് നേട്ടമുണ്ടാക്കി. 2677 കോടിയാണ് അക്കാലയളവിലെ പലിശ വരുമാനം.
മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് ബോർഡ് യോഗത്തിന് ശേഷം അവസാന പാദ ഫലങ്ങൾ കൊച്ചിയിൽ പ്രഖ്യാപിച്ചു. എക്സിക്യുട്ടിവ് ഡയറക്ടറും സിഇഒയുമായ കെആർ ബിജിമോൻ, സിഎഫ്ഒ ഉമ്മൻ കെ മാമൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
2023- 24 സാമ്പത്തിക വർഷം 10- 15 ശതമാനം വളർച്ച കമ്പനി ലക്ഷ്യം വയ്ക്കുന്നു. 10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 22 രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു. കൊളാട്രൽ സെക്യുരിറ്റി ആവശ്യമില്ലാത്ത രണ്ട് പുതിയ ലോൺ ഉല്പന്നങ്ങൾ കമ്പനി പുതുതായി അവതരിപ്പിച്ചു.

eng­lish sum­ma­ry; 3670 crore prof­it for Muthoot Finance
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.