മാനന്തവാടി: വയനാട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരത്തോടു കൂടിയുള്ള ജില്ലാ ബോഡിബില്‍ഡിംഗ് അസോസിയേഷന്റെ, 36-ാ മത് മിസ്റ്റര്‍ വയനാട് ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ് 8/4 വെള്ളമുണ്ട യൂണിവേഴ്‌സല്‍ ഇന്റര്‍നാഷണല്‍ ജിംനേഷ്യത്തിന്റെ ആഭിമുഖ്യത്തില്‍ 8/4 സിറ്റി ഓഡിറ്റോറിയത്തില്‍ വെച്ച് ജനു.18 ന് ശനിയാഴ്ച വൈകുന്നേരം 4.30 മണിക്ക് നടക്കും. ജില്ലയിലെ വിവിധ ക്ലബുകളില്‍ നിന്നായി 400 ല്‍പരം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, മാസ്റ്റേഴ്‌സ് എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. എം.എല്‍.എ . ഒ.ആര്‍. കേളു ഉദ്ഘാടനം ചെയ്യും.
കെ. റഫീഖ് (കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ്‌കൗണ്‍സില്‍ സ്റ്റാന്റിംഗ് കമ്മറ്റി മെമ്പര്‍) അദ്ധ്യക്ഷതവഹിക്കും. മുഖ്യാതിഥിയായി ജില്ലാ സ്‌പോര്‍ട്‌സ്‌കൗണ്‍സില്‍ പ്രസിഡണ്ട് എം. മധു സന്നിഹിതനാവും. ഗെസ്റ്റ് ഓഫ് ഓണറായി അര്‍ജ്ജുന അവാര്‍ഡ് ജേതാവും, മിസ്റ്റര്‍ ഏഷ്യ, മിസ്റ്റര്‍ കോമണ്‍വെല്‍ത്ത്, സംസ്ഥാന ബോഡിബില്‍ഡിംഗ് അസോസിയേഷന്‍ സെക്രട്ടറിയുമായ ടി.വി. പോളി. ജി.വി. രാജ അവാര്‍ഡ് ജേതാവും മിസ്റ്റര്‍ ഇന്ത്യയുമായ മിസ്റ്റര്‍ കൃഷ്ണകുമാര്‍, സിനിമാനടനും മിസ്റ്റര്‍ ഇന്ത്യയുമായ അബു സലീം എന്നിവര്‍ പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ വയനാട് ജില്ലാ ബോഡിബില്‍ഡിംഗ് അസോസിയേഷന്‍ സെക്രട്ടറി പി.കെ. ഹരി, സംഘാടകസമിതി ചെയര്‍മാന്‍ ഗദ്ദാഫി .എം., ഓര്‍ഗനൈസിംഗ് സെക്രട്ടറി ശ്രീജിത്ത് പാണ്ടിക്കടവ്, അബ്ദു ബാബു, ഇ.കെ ഹമീദ് എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.