കോവിഡ് പ്രതിസന്ധിയില്‍ രാജ്യം നട്ടം തിരിയുമ്പോഴും ഹരിദ്വാര്‍ കുംഭമേളയ്ക്ക് 375 കോടി രൂപ അനുവദിച്ച് കേന്ദ്രം. സര്‍ക്കാരിന്റെ വര്‍ഗ്ഗീയ അജണ്ടയ്ക്കെതിരെ വിമര്‍ശനവുമായി പൊതുസമൂഹവും. പ്രയാഗ് കഴിഞ്ഞാല്‍ രാജ്യത്തെ പ്രധാനപ്പെട്ട കുംഭമേളകളില്‍ ഒന്നാണ് ഹരിദ്വാറിലേത്. നാസിക്കും ഉജ്ജയിനുമാണ് ബാക്കിയുള്ള രണ്ടു കുംഭമേളാ വേദികള്‍. തല മുണ്ഡനം ചെയ്ത് നദിയില്‍ സൂര്യസ്നാനം ചെയ്യുകയാണ് കുംഭമേളയുടെ പ്രധാന ചടങ്ങെങ്കിലും ഇതൊരു മാമാങ്കമാണ്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കലാണ് ഇത് സംഘടിപ്പിക്കുന്നത്. 2010ലായിരുന്നു ഹരിദ്വാറിലെ കഴിഞ്ഞ തവണത്തെ കുംഭമേള. 2021 ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ് ഹരിദ്വാറിലെ അടുത്ത കുംഭമേള. ഇതിനുള്ള തയ്യാറെടുപ്പുകളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്.
ഏതാണ്ട് ആയിരം കോടി രൂപയാണ് കുംഭമേളയുടെ ചെലവ് കണക്കാക്കപ്പെടുന്നത്. 2010ലെ കുംഭമേളയില്‍ എട്ടു കോടി ഭക്തരാണ് പങ്കെടുത്തതെങ്കില്‍ നാലുമാസം നീണ്ടു നില്ക്കുന്ന അടുത്ത വര്‍ഷത്തെ കുംഭമേളയില്‍ പതിനഞ്ച് കോടി ഭക്തരെത്തുമെന്നാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ദേശത്തുനിന്നും വിദേശത്തു നിന്നുമായി കുംഭമേളയില്‍ ആളുകള്‍ പങ്കെടുക്കുന്ന പതിവാണ് നിലനില്‍ക്കുന്നത്. കേദാര്‍നാഥ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തീര്‍ത്ഥാടകര്‍ക്കായി സംവിധാനം യുദ്ധകാലാടിസ്ഥാനത്തിലാണ് പൂര്‍ത്തിയായി വരുന്നത്. കഴിഞ്ഞ ജനുവരിയില്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കുംഭമേളയ്ക്ക് കേന്ദ്ര സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കുംഭമേളയ്ക്ക് പ്രത്യേക ധനസഹായമായി കേന്ദ്രം 375 കോടി രൂപ അനുവദിച്ചത്. കേന്ദ്ര സഹായത്തിന് മുഖ്യമന്ത്രി നന്ദി അറിയിച്ചിട്ടുണ്ട്.
അതേസമയം കോവിഡ് പശ്ചാത്തലത്തില്‍ ധനസഹായം തേടി സര്‍ക്കാര്‍ കൈനീട്ടുന്ന അവസരത്തില്‍തന്നെ ഇത്തരമൊരു മത ചടങ്ങിനായി വന്‍തുക പ്രത്യേക സഹായമായി അനുവദിച്ച കേന്ദ്രത്തിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ലോക്ഡൗണ്‍ മൂലം ദുരിതം അനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്കുവേണ്ടി കൂടുതല്‍ സഹായ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്ന ആവശ്യവും നിലനില്‍ക്കെയാണിത്. രാജ്യം കോവിഡു ബാധയില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോഴും മോഡി സര്‍ക്കാര്‍ വര്‍ഗ്ഗീയ അജണ്ട നടപ്പിലാക്കുന്നതിനാണ് മുന്‍തൂക്കം നല്‍കുന്നതെന്ന് വിവിധ കോണുകളില്‍നിന്നും ആക്ഷേപമുയര്‍ന്നു. അഞ്ച് കോടി ജനങ്ങള്‍ മഹാകുംഭമേളയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാമേളയുടെ സുരക്ഷാ ക്രമീകരണങ്ങളടക്കം ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം അടക്കമുള്ളവയാണ് തുടങ്ങിയത്.
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.