10 October 2024, Thursday
KSFE Galaxy Chits Banner 2

Related news

September 27, 2024
September 27, 2024
September 25, 2024
September 18, 2024
September 18, 2024
September 17, 2024
September 16, 2024
September 13, 2024
September 13, 2024
September 11, 2024

വയനാടിനായി നാടൊന്നാകെ ഇതുവരെ ലഭിച്ചത് 379 കോടി രൂപ

Janayugom Webdesk
തിരുവനന്തപുരം
September 13, 2024 9:39 pm

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന വയനാടിനെ കൈപിടിച്ചുയര്‍ത്താന്‍ നാടൊന്നാകെ ഒരുമിച്ച് മുന്നോട്ട്. ദുരന്തത്തില്‍പെട്ടവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 379 കോടി രൂപയാണ്. 

ജൂലൈ 30 മുതല്‍ ഇന്ന് വൈകിട്ട് അഞ്ച് മണി വരെയുള്ള കണക്കനുസരിച്ച് ദുരിതാശ്വാസ നിധിയിലേക്ക് ആകെ സംഭാവനയായി ലഭിച്ചത് 379,03,92,011 രൂപയാണ്. ഈ തുക മുഴുവന്‍ വയനാടിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വിവിധ വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും ചെറുതും വലുതുമായ തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.