Web Desk

മ്യാന്‍മര്‍:

March 04, 2021, 9:01 am

മ്യാൻമാറിലെ പട്ടാള അതിക്രമം; 38 പേര്‍ കൊല്ലപ്പെട്ടു

Janayugom Online

സൈന്യത്തിനെതിരായ മ്യാൻമാറിലെ പ്രതിഷേധത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടു. പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം വെടിയുതര്‍ക്കുകയായിരുന്നു.

യാതൊരു വിധ മുന്നറിയിപ്പുമില്ലാതെയാണ് പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ത്തത്. വെടിയേറ്റവരില്‍ കുട്ടികളുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈന്യം തടവിലാക്കിയ ആങ് സാൻ സൂചി ഉള്‍പ്പെടെയുളള നിരവധി രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്നും സൈന്യം ഭരണത്തില്‍ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ മ്യാൻമാര്‍ നഗരത്തില്‍ സംഘടിച്ചത്.

പ്രതിഷേധക്കാരെ ജലപീരങ്കി ഉപയോഗിച്ച് പിരിച്ചുവിടാന്‍ പോലും ശ്രമിക്കാതെ നേരെ വന്ന് അവര്‍ക്കു നേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.14 ഉം 17 ഉം വയസ്സുള്ള രണ്ട് കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ട്.അമ്പതിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ആയുധധാരികളല്ലാത്ത പ്രതിഷേധക്കാരെ സൈന്യം ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.

സംഭവത്തെ അപലപിച്ച് യു.എന്‍ രംഗത്തെത്തി. ഇതാദ്യമായാണ് ഇത്രയധികം പേര്‍ ഒരു ദിവസം സൈന്യത്തിന്റെ വെടിവെപ്പില്‍ കൊല്ലപ്പെടുന്നത്. നേരത്തെയും പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം അക്രമം അഴിച്ചുവിട്ടിരുന്നു.

ENGLISH SUMMARY: 38 PERSONS SHOT DEAD AT MYANMAR

YOU MAY ALSO LIKE THIS VIDEO