കോവിഡ് കാലത്ത് പുറത്തിറങ്ങാനാവാതെ ഫാക്ട് ക്വാർട്ടേഴ്സുകളിൽ വാടകയ്ക്ക് താമസിക്കുന്നവർ ദുരിതത്തിൽ. ക്വാർട്ടേഴ്സുകളിൽ വാടകയ്ക്ക് താമസിക്കുന്നവർ ഈ മാസം 30നുള്ളിൽ ഒഴിയാനാണ് ഫാക്ട് മാനേജ്മെൻറ് ഉത്തരവിട്ടിട്ടുള്ളത്. 380 കുടുംബങ്ങളെ ഫാക്ട് ലോക്ക് ഡൗൺ കാലത്ത് ഒഴിപ്പിക്കുവാനുള്ള ശ്രമത്തിനെതിരെ ഏലൂർ നഗരസഭയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും ജില്ലാ കളക്ടർക്കും ഫാക്ട് മാനേജ്മെന്റിനും കത്ത് നൽകി.
ഫാക്ടിലെ ജീവനക്കാർക്കായി നിർമ്മിച്ച ക്വാട്ടേഴ്സുകൾ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് പൊതുജനങ്ങൾക്ക് വാടകയ്ക്ക് നൽകുകയായിരുന്നു. ഇവയിൽ ഭൂരിഭാഗവും താമസിക്കാനെത്തിയവർ തന്നെ അറ്റകുറ്റപ്പണി പൂർത്തീകരിച്ചാണ് താമസമാരംഭിച്ചത്. ഓരോ വർഷക്കാലവധി വച്ചാണ് എഗ്രിമെന്റ് പുതുക്കി നൽകിയിരുന്നത്.
2020 ഏപ്രിൽ മാസം കാലാവധി പൂർത്തീകരിച്ച കുടുംബങ്ങളുടെ കാലാവധി പുതുക്കുവാൻ എസ്റ്റേറ്റ് വിഭാഗം തയ്യാറാകാതെ ഈ മാസം 30 നകം ഒഴിയുവാൻ ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് നൽകിയത് വൻ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഉടനെ വേറെ വാടകവീടുകൾ ലഭിക്കാൻ സാധ്യതയില്ലന്ന് ജനപ്രതിനിധികൾ ചൂണ്ടികാട്ടിയിട്ടും ഫാക്ട് മാനേജ്മെന്റ് അയഞ്ഞിട്ടില്ല.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.