October 2, 2022 Sunday

Related news

September 29, 2022
September 28, 2022
September 28, 2022
September 28, 2022
September 27, 2022
September 26, 2022
September 23, 2022
September 23, 2022
September 21, 2022
September 21, 2022

ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവരമാറ്റി കപ്പിലിന്റെ ചെകുത്താന്മാര്‍ ലോകകപ്പ് ഉയര്‍ത്തിയിട്ട് 38 വര്‍ഷം

Janayugom Webdesk
ന്യൂഡല്‍ഹി
June 25, 2021 5:16 pm

ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവരമാറ്റി കപ്പിലിന്റെ ചെകുത്താന്മാര്‍ 1983 ലോകകപ്പ് ഉയര്‍ത്തിയിട്ട് ഇന്നേക്ക് 38 വര്‍ഷം തികയുന്നു. ക്രിക്കറ്റ് ഭുപടത്തില്‍ അന്ന് വരെ വലിയ മേല്‍വിലാസം ഇല്ലാതിരുന്ന ഇന്ത്യയ്ക്ക് ലോകകപ്പുയര്‍ത്തിയതോടെ പുതുജീവന്‍ നല്‍കുകയായിരുന്നു. ക്രിക്കറ്റ് ലോകത്തെ സിംഹാസനത്തില്‍ ഇന്ത്യ ആദ്യമായി ഇരുന്ന ദിനം. മുന്‍പ് നടന്ന രണ്ട് ലോകകപ്പുകളിലായി വെറും ഒരു ജയം മാത്രമായിരുന്നു ആകെയുണ്ടായിരുന്ന സമ്പാദ്യം.

ഹാട്രിക്ക് ക്രിക്കറ്റ് ലോകകപ്പ് നേടാന്‍ എത്തിയ വിന്‍ഡീസിനെ പരാജയപ്പെടുത്തിയാണ് 1983 ലോകകപ്പിന് ഇന്ത്യ തുടക്കം കുറിച്ചത് തന്നെ. ആദ്യ മത്സരത്തില്‍ തന്നെ കരുത്തരായ വിന്‍ഡീസിനോട് ഇന്ത്യ തോല്‍ക്കുമെന്ന് വിധിയെഴുതിയവര്‍ക്കുള്ള ശക്തമായ മറുപടി ആയിരുന്നു അത്. സിംബാബ്‌വെയ്‌ക്കെതിരെ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ബാറ്റിംഗിനെ കപില്‍ ഒറ്റയ്ക്ക് നായിക്കുകയായിരുന്നു. 175 റണ്‍സാണ് കപില്‍ അന്ന് നേടിയത്. സെമിയില്‍ ഇംഗ്ലണ്ടിനെയും തകര്‍ത്ത് ഫൈനലിലേക്ക്.

ഫെെനലിലും വിന്‍ഡീസായിരുന്നു എതിരാളി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യടെ 183 റണ്‍സിന് എറിഞ്ഞിട്ടു. ഇന്ത്യന്‍ ബോളര്‍മാര്‍ അതേ നാണയത്തില്‍ തന്നെ തിരിച്ചടി നല്‍കി. 43 റണ്‍സകലെ വിവ് റിച്ചാര്‍ഡ്‌സ് ഉള്‍പ്പെടുന്ന വിന്‍ഡീസിനെ എറിഞ്ഞൊതുക്കി ഇന്ത്യ തങ്ങളുടെ ആദ്യ ലോകകപ്പുയര്‍ത്തി. കപിലിന്റെ ചെതുത്താന്മാര്‍ ഇന്നും ഇന്ത്യന്‍ ക്രിക്കറ്റിന്റെ അവേശകരമായ ഏടുകളിലൊന്നാണ്.

Eng­lish sum­ma­ry: 38th anniver­sary of 1983 world cup win
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.