സംസ്ഥാനത്ത് 39 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊല്ലം ജില്ലയിൽ ആദ്യ കോവിഡ് സ്ഥിരീകരിച്ചു. കാസർകോട് 34 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കണ്ണൂർ 2, കോഴിക്കോട്, തൃശൂർ ജില്ലകളിൽ ഓരോ പോസിറ്റീവ് കേസ് വീതവുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് 112 പേരെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
കാസർകോട് ആകെ കോവിഡ് ബാധിതരുടെ എണ്ണം 80 ആയി. സ്ഥിതി കൂടുതൽ ഗുരുതരമാണെന്നും ഏത് സാഹചര്യവും നേരിടാൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ചയാൾ നിരവധി പ്രമുഖരുമായി സമ്പർക്കത്തിലേർപ്പെട്ടതായാണ് റിപ്പോർട്ട്. സെക്രട്ടറിയേറ്റും നിയമസഭ മന്ദിരവുമടക്കം സന്ദർശനം നടത്തിയിട്ടുണ്ട്. കണ്ണൂർ മെഡിക്കൽ കോളേജിനെ കോവിഡ് ആശുപത്രിയാക്കി മാറ്റും അതോടൊപ്പം കാസർകോട് സെൻട്രൽ യൂണിവേഴ്സിറ്റി കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രമാക്കി മാറ്റാനും തീരുമാനിച്ചു.ക്യൂബയിൽ നിന്നുള്ള മരുന്ന് പരീക്ഷിക്കുന്നതിന് അനുമതി തേടും.
ഇതോടെ സംസ്ഥാനത്ത് 176 പേർക്ക് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 164 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 1,10, 229 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,09,683 പേർ വീടുകളിലും 616 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങൾ ഉള്ള 5679 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 4448 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. വാർത്താസമ്മേളനത്തിൽ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ, ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ എന്നിവരും പങ്കെടുത്തു.
English Summary: 39 cpovid positive case reported in kerala
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.