4 October 2024, Friday
KSFE Galaxy Chits Banner 2

കെനിയയില്‍ പ്രക്ഷോഭം ; 39 പേര്‍ മരിച്ചു നിരവധി പേര്‍ക്ക് പരിക്ക്

Janayugom Webdesk
നൈറോബി
July 3, 2024 11:54 am

കെനിയയിൽ നികുതി വർധനവിനെതിരെ നടത്തിയ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ 39 പേർ മരിച്ചു. 360 പേർക്ക് പരിക്കുണ്ട്. പ്രതിഷേധക്കാർ സർക്കാരിനെതിരെ പ്രക്ഷോഭം തുടരുകയാണ്. സമാധാനപരമായി നടന്ന പ്രക്ഷോഭം കഴിഞ്ഞ ചൊവ്വാഴ്ചയോടെയാണ് ആക്രമാസക്തമായത്. ജനക്കൂട്ടം പാർലമെൻറിലേക്ക് ഇരച്ചു കയറി. തുടർന്ന് പൊലീസ് വെടിവയ്പ് നടത്തുകയായിരുന്നു.
പ്രസിഡൻറ് വില്യം റുട്ടോ അധികാരത്തിലേറിയ ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്. 19 പേരാണ് പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടത് എന്നാണ് പ്രസിഡൻറ് ഒരു ടെലിവിഷൻ അഭിമുഖത്തിൽ വ്യക്തമാക്കിയത്. തൻറെ കയ്യിൽ ആരുടെയും രക്തം പുരണ്ടിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റൂട്ടോ രാജിവയ്ക്കണമെന്നും ബജറ്റ് അഴിമതിക്കെതിരെ പ്രതിഷേധിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് പ്രക്ഷോഭം. അതിനിടെ പ്രക്ഷോഭത്തിനിടയാക്കിയ നികുതി വർധന സർക്കാർ പിൻവലിച്ചു. ഇതുവരെ 39 പേര് കൊല്ലപ്പെട്ടതായി കെനിയ ദേശീയ മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ 361 പേർക്ക് പരിക്കേറ്റതായും കെനിയൻ മനുഷ്യാവകാശ കമ്മീഷൻ പറയുന്നു. പ്രക്ഷോഭം ആരംഭിച്ചതിന് ശേഷം ജൂൺ 18 മുതൽ ജൂലൈ 1 വരെയുള്ള കണക്കാണിത്. സംഭവത്തിൽ 32 പേരെ കാണാതായതായും 627 പേരെ അറസ്റ്റ് ചെയ്തതായും മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. പ്രക്ഷോഭം പടരുന്നതിനിടെ കൊള്ളയും വ്യാപകമായി. നികുതി വർധനയ്ക്കെതിരെ സമാധാനപരമായി നടന്നു പ്രക്ഷോഭം കഴിഞ്ഞ ചൊവ്വാഴ്ചയോടെ അക്രമാസക്തമാവുകയായിരുന്നു. ബാരിക്കേഡുകൾ ഭേദിച്ചെത്തിയ ജനക്കൂട്ടത്തിന് നേരെ പോലീസ് വെടിവയ്പും നടത്തിയിരുന്നു. കഴിഞ്ഞ ആഴ്ച കെനിയയിൽ പ്രക്ഷോപം രൂക്ഷമായതിനെ തുടർന്ന് ഇന്ത്യൻ പൗരന്മാർക്ക് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. എല്ലാവരും ജാഗ്രത പാലിക്കണമെന്നും പ്രക്ഷോഭം നടക്കുന്ന സ്ഥലങ്ങളിൽ പോകരുതെന്നും അത്യാവശ്യമുള്ള സ്ഥലങ്ങളിൽ മാത്രമേ പുറത്തിറങ്ങാവു പ്രക്ഷോഭം പുറത്തിറങ്ങാവൂ എന്നുമായിരുന്നു മുന്നറിയിപ്പ്.

ENGLISH SUMMARY ; 39 peo­ple have been killed and 361 injured dur­ing two weeks of fresh anti-gov­ern­ment protests in Kenya.

YOU MAY LIKE IN THIS VIDEO

TOP NEWS

October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.