മഹാരാഷ്ട്രയിൽ കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ആൾ മരിച്ചു. കസ്തൂർബ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 64കാരനാണ് മരിച്ചത്. ദുബായിൽ നിന്ന് ഈ മാസം ആദ്യമാണ് ഇയാൾ നാട്ടിൽ എത്തിയ്ത. ഇതോടെയാണ് രാജ്യത്ത് മരണ സംഖ്യ മൂന്നായത്. നേരത്തെ കർണാടകയിലും ഡൽഹിയിലും ഓരോരുത്തർ മരിച്ചിരുന്നു. അതേസമയം കൽബുർഗിയിൽ രോഗിയെ ചികിത്സിച്ച ഡോക്ടർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ മരിച്ചവരെല്ലാം 60 വയസിനു മുകളിലുള്ളവരും മറ്റു രോഗമുള്ളവരോ ആണ്. രാജ്യത്തിപ്പോൾ 125 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Updating.…
English Summary: 3rd covid death reported in india
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.