Web Desk

ന്യൂയോര്‍ക്ക്

June 20, 2020, 11:49 am

കോവിഡ്; ഇതുവരെ ജീവൻ നഷ്ടമായത് 4.63 ലക്ഷം പേര്‍ക്ക്

Janayugom Online

ദിനം പ്രതി കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇതുവരെ 87.58 ലക്ഷം പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 4,62,519 പേര്‍ക്ക് കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടു.

2,297,109 പേര്‍ക്കാണ് ഇതുവരെ അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ എഴുന്നൂറില്‍പ്പരം ആള്‍ക്കാരാണ് കോവിഡ് ബാധിച്ച് അമേരിക്കയില്‍മാത്രം മരണപ്പെടുന്നത്. ഇതോടെ 1.21 ലക്ഷം പേര്‍ക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.

ബ്രസീലീല്‍ 10.38 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 49,090 പേര്‍ക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് ബ്രസീലില്‍ ആണ്.

കോവിഡ് രോഗികളുടെ എണ്ണത്തില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. റഷ്യയില്‍ 5.69 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ 7,841 പേര്‍ മരിക്കുകയും ചെയ്തു.

Eng­lish Sum­ma­ry: 4.63 laks of covid deaths in the world.

you may also like this video;