Web Desk

പാലക്കാട്

March 28, 2020, 6:24 pm

ഇന്ന് ഒരാൾക്ക് കൂടി കോവിഡ്: പാലക്കാട് രോഗ ബാധിതരുടെ എണ്ണം നാലായി

Janayugom Online

പാലക്കാട് ഇന്ന് ഒരാൾക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗ ബാധിതരുടെ എണ്ണം നാലായി. മാർച്ച് 21 ന് ദുബായിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞ ഒറ്റപ്പാലം സ്വദേശിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ദുബായിൽ നിന്നും മാർച്ച് 21ന് രാത്രി പത്തിനാണ് ഇദ്ദേഹം കോഴിക്കോട് എയർപോർട്ടിൽ എത്തിയത്.

മാർച്ച് 22ന് വീട്ടിലെത്തിയശേഷം വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. മാർച്ച് 26ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തി സാമ്പിൾ പരിശോധനയ്ക്ക് അയച്ച ശേഷം വീണ്ടും വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടർന്നു. രോഗം സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മാർച്ച് 26ന് രോഗം സ്ഥിരീകരിച്ച കോട്ടോപ്പാടം സ്വദേശി സഞ്ചരിച്ച ഫ്ലൈറ്റിലാണ് ഇദ്ദേഹവും നാട്ടിലെത്തിയത്.

Eng­lish Sum­ma­ry; 4 coro­na virus infect­ed cas­es in Palakkad

YOU MAY ALSO LIKE THIS VIDEO