പാമ്പ് കടിയേറ്റ് മരിച്ചാൽ ദുരന്ത പ്രതികരണനിധിയിൽ നിന്ന് 4 ലക്ഷം രൂപ നൽകാൻ തീരുമാനം. പുതുക്കിയ മാനദണ്ഡം പ്രകാരം പാമ്പ് കടിയേറ്റുള്ള മരണം പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. മനുഷ്യ വന്യ ജീവി സംഘർഷത്തിൽ സംസ്ഥാന ദുരന്ത നിവാരണ നിധിയിൽ നിന്ന് സഹായം അനുവദിക്കുന്നതിന് പുതിയ മാനദണ്ഡത്തിന് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി അന്തിമരൂപം നല്‍കിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
വന്യമൃഗ സംഘർഷത്തെ പ്രതിരോധിക്കുന്നതിനിടയിൽ കിണറുകള്‍, മതില്‍, വേലികള്‍, ഉണക്കുന്ന അറകള്‍, എം.എസ്.എം.ഇ. യൂണിറ്റുകള്‍ എന്നിവയ്ക്ക് നാശനഷ്ടം സംഭവിച്ചാൽ പരമാവധി ഒരു ലക്ഷം രൂപ വരെ അനുവദിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.