Web Desk

കണ്ണൂർ

June 15, 2020, 11:40 am

ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ 40 ജീവനക്കാർ ക്വാറന്റീനില്‍

Janayugom Online

വിദേശത്ത് നിന്നെത്തിയവരെ വിമാനത്താവളത്തിൽ നിന്നും കൊണ്ടുവന്ന ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കണ്ണൂർ കെഎസ് ആര്‍ടിസി ഡിപ്പോയിലെ 40 ജീവനക്കാരെ ക്വാറന്റീനിലേക്ക് മാറ്റി. രോഗബാധിതനായ ഇയാൾ കണ്ണൂർ ഡിപ്പോയിൽ വിശ്രമിച്ചതിനെ തുടർന്നാണ് ജീവനക്കാർ ക്വാറന്റീനിലേക്ക് മാറിയത്. ഈ സാഹചര്യത്തിൽ കെഎസ്ആര്‍ടിസി ബസും ഓഫീസ് കെട്ടിടവും അണുവിമുക്തമാക്കി. രണ്ട് വെഹിക്കിൾ സൂപ്പർവൈസർമാരും ക്വാറന്റീനിൽ കഴിയുകയാണ്.

Eng­lish sum­ma­ry; 40 employ­ees at Kan­nur KSRTC depot in Quarantine

you may also like this video;