Friday
19 Apr 2019

കെനിയയില്‍ ബസപകടത്തില്‍ 40 മരണം

By: Web Desk | Wednesday 10 October 2018 1:21 PM IST


kenya accident

നെയ്‌റോബി: ആഫ്രിക്കയിലെ കെനിയയിലുണ്ടായ ബസപകടത്തില്‍ 40 പേര്‍ മരിച്ചു. ബുധനാഴ്ച രാവിലെ കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിലായിരുന്നു അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. നെയ്‌റോബിയില്‍ നിന്ന് കിസുമുവിലേയ്ക്ക് പോയ ബസ്സ് തലകീഴായി മറിഞ്ഞാണ് അപടമുണ്ടായത്. ഡ്രൈവര്‍ക്ക് ബസിന്റെമേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് തലകീഴായി മറിയുകയായിരുന്നു. 52 യാത്രക്കാര്‍ ബസിലുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. ഇനിയും ആളുകള്‍ ബസ്സിനുള്ളില്‍ കുടുങ്ങിക്കിടപ്പുണ്ടാകാമെന്നും സുരക്ഷാഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും മരണസംഖ്യ ഉയരാനിടയുണ്ടെന്നും അധികൃതര്‍ പറഞ്ഞു. റോഡ് സുരക്ഷയില്‍ ഏറ്റവും പിന്നിലുള്ള രാജ്യമാണ് കെനിയയെന്ന് ലോകാരോഗ്യ സംഘനടന അപകടത്തോട് പ്രതികരിച്ചു.കഴിഞ്ഞ ഡിസംബറിലുണ്ടായ അപകടത്തില്‍ 36 പേര്‍ മരിച്ചിരുന്നു. 2016ലുണ്ടായ ടാങ്കര്‍ ലോറി അപകടത്തിലും നിരവധി പേര്‍ മരിച്ചതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

accident

Related News