യുപിയില്‍ 40 ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ സമരത്തിലേക്ക്

Web Desk
Posted on January 05, 2019, 7:11 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ 40 ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ സമരത്തിലേക്ക്. നിലവിലുള്ള പെന്‍ഷന്‍ പദ്ധതിക്ക് പകരം പഴയ പെന്‍ഷന്‍ വിതരണ രീതി തിരികെ കൊണ്ട് വരണം എന്നാണ് ഇവരുടെ ആവശ്യം. ഫെബ്രുവരി ആറിനാണ് സമരം നടത്തുക.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നേടിയായി നടക്കുന്ന സമരത്തില്‍ നിരവധി തൊഴിലാളി സംഘടനകള്‍ പങ്കെടുക്കുമെന്ന് സമരാനുകൂലികള്‍ അറിയിച്ചു. നിലവില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രവര്‍ത്തനങ്ങളെ ഇവര്‍ വിമര്‍ശിക്കുകയും ചെയ്തു. പുതിയ പെന്‍ഷന്‍ പദ്ധതിക്കെതിരെ കഴിഞ്ഞ മാസം കര്‍ണാടകയിലും സര്‍ക്കാര്‍ ജീവനക്കാര്‍ സമരം നടത്തിയിരുന്നു.