കോവിഡ് 19 രോഗബാധിതനുമായി സമ്പർക്കം പുലർത്തിയ 40 ഓളം പേർ കണ്ണൂരിൽ നിരീക്ഷണത്തിലായി. ഇരട്ടി എസ്ഐ, എക്സൈസ് ഇൻസ്പെക്ടർ, മാധ്യമപ്രവർത്തകർ ഉൾപ്പടെയാണ് നിരീക്ഷണത്തിലായത്.ഇവർ കഴിഞ്ഞ ദിവസങ്ങളിൽ ചെറുവാഞ്ചേരി സ്വദേശിയായ രോഗബാധിതനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടുവെന്ന് കണ്ടെത്തിയതോടെയാണ് നടപടി.
ഇയാൾ ബന്ധപ്പെട്ട കൂടുതൽ ആളുകളെ കണ്ടെത്താൻ ശ്രമം തുടരുകയാണ്. നിലവിൽ 40 ഓളം ആളുകളോട് വീട്ടിൽ നിരീക്ഷണത്തിൽ തുടരാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു കഴിഞ്ഞു. ഇവർക്ക് രോഗലക്ഷണങ്ങൾ ഒന്നും നിലവിലില്ല.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.