19 April 2024, Friday

Related news

December 28, 2023
December 7, 2023
November 9, 2023
July 18, 2023
July 6, 2023
June 24, 2023
June 13, 2023
April 11, 2023
February 18, 2023
January 17, 2023

യുപിയിൽ 40 ശതമാനം സീറ്റുകൾ വനിതകൾക്ക് : പ്രിയങ്ക ഗാന്ധി

Janayugom Webdesk
ലഖ്നൗ
October 19, 2021 9:48 pm

നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ 40 ശതമാനം സീറ്റുകളിൽ വനിതാ സ്ഥാനാർത്ഥികൾ മത്സരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. 

തീരുമാനത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളോ മറ്റ് അജണ്ടകളോ ഇല്ലെന്നും വെറുപ്പിന്റെ രാഷ്ട്രീയത്തിന് സ്ത്രീകൾ അന്ത്യം കാണുമെന്നും പ്രിയങ്ക പറഞ്ഞു. ‘ജാതിയോ മതമോ നോക്കാതെ, യോഗ്യതയുടെ അടിസ്ഥാനത്തിലാകും വനിതാസ്ഥാനാർത്ഥികളെ തീരുമാനിക്കുക. തീരുമാനത്തിന് പിന്നിൽ സ്ത്രീ ശാക്തീകരണമാണ് ലക്ഷ്യം.’ പ്രിയങ്ക പറഞ്ഞു. 

2022 ലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കുക. നിലവിൽ 403 അംഗ നിയമസഭയിൽ ബിജെപിക്ക് 304അംഗങ്ങളാണുള്ളത്. എസ്‌പിക്ക് 49 ഉം ബിഎസ്‌പിക്ക് 16 ഉം കോൺഗ്രസിന് ഏഴും സീറ്റുണ്ട്.
eng­lish summary;40 per cent seats for women in UP: Priyan­ka Gandhi
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.