Web Desk

കൊച്ചി

July 17, 2021, 4:05 pm

പ്രതിസന്ധികാലത്തും ഫ്രഷ് ടു ഹോമിന് ബിസിനസ്സിൽ 40 ശതമാനം വളർച്ച

Janayugom Online

മഹാമാരിയുടെ കടുത്ത ആഘാതത്തിൽ വ്യവസായ മേഖല നട്ടം തിരിയുമ്പോൾ മലയാളി സംരംഭമായ ഫ്രഷ് ടു ഹോം ബിസിനസ്സിൽ തിളക്കമാർന്ന വളർച്ച കൈവരിച്ചു മാതൃകയാകുന്നു. രാജ്യത്തു 20 ലക്ഷത്തിൽപരം രജിസ്ട്രേഡ് കസ്റ്റമേഴ്സ്ള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ഫ്രഷ് മാർക്കറ്റായ ഫ്രഷ് ടു ഹോം ഈ ലോക്ഡൗൺ സമയത്തു വിറ്റു വരവിലും ഉപഭോക്താക്കളുടെ എണ്ണത്തിലും മുൻ വർഷം ഇതേ കാലയളവിൽ ഉണ്ടായിരുന്നതിനേക്കാൾ 40 ശതമാനത്തിലധികം വർദ്ധനവ് നേടിയതായി കമ്പനിയുടെ സംരംഭകരായ ഷാൻ കടവിലും മാത്യു ജോസഫും അറിയിച്ചു.

2015ൽ മലയാളികളായ ഷാൻ കടവിൽ , മാത്യു ജോസഫ് എന്നിവർ ചേർന്ന് ആരംഭിച്ച ഈ സംരംഭം ഇന്ന് ഇന്ത്യയിലേയും യു എ ഇ ലേയും ഏറ്റവും വലിയ ഫ്രഷ് മാർക്കറ്റാണ്. കഴിഞ്ഞ ഒരു വർഷക്കാലത്തെ പ്രവർത്തനംകൊണ്ട് തന്നെ യു എ ഇ ലേയും വലിയ ഓൺലൈൻ ഫ്രഷ് മാർക്കറ്റായി വളർന്നു. വെഞ്ചർ ക്യാപിറ്റൽ ഫണ്ടഡ് കമ്പനിയായ ഫ്രഷ് ടു ഹോമിന് തങ്ങളുടെ സി — ലെവൽ ഫണ്ടിങ്ങിൽ 850 കോടി നേടാനായി. ഒരു കസ്റ്റമർ സ്റ്റാർട്ടപ് നേടിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഫണ്ടാണിത് . അതിൽ തന്നെ അമേരിക്കൻ ഗവൺ മേൻറിൻറെ ഡെവലപ്മെൻറ് ഫിനാൻസ് കോർപറേഷൻ ഇന്ത്യയിൽ ആദ്യമായി ഓഹരിയെടുത്തു ഫ്രഷ്  ടു ഹോമിൽ നിക്ഷേപം നടത്തിയെന്നതും എടുത്തു പറയാവുന്ന നേട്ടമാണ്‌ .

കഴിഞ്ഞ ലോക്ഡൗൺ വേളയിൽ  ഇന്ത്യയിൽ  30 ശതമാനവും യു എ ഇ — ൽ 80 ശതമാനവും കമ്പനി  വളർച്ച നേടിയിരുന്നു . ഈ ലോക് ഡൗൺ കാലത്തും എടുത്തു പറയത്തക്ക വളർച്ചയാണ് നേടിയത് . പുതിയ കസ്റ്റമേഴ്‌സിൻറെ എണ്ണത്തിൽ തൊട്ടടുത്ത മാസങ്ങളെ അപേക്ഷിച്ചു ഇന്ത്യയിൽ ഈ  മാസം 150 ശതമാനം വളർച്ച നേടിയപ്പോൾ കേരളം മാത്രമെടുത്താൽ അതിലും ഉയർന്ന ശതമാന നിരക്കാണ് പുതിയ കസ്റ്റമേഴ്‌സിൻറെ എണ്ണത്തിൽ കാണുവാനുള്ളത്.

ഓൺലൈൻ വ്യാപാരത്തിനോട് മുൻപെങ്ങും ഉണ്ടായിട്ടില്ലാത്തത്ര ആഭിമുഖ്യമാണ് മലയാളികൾ കാണിക്കുന്നത് എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കുന്നത് .വിറ്റുവരവിലും മുൻ മാസങ്ങളെ അപേക്ഷിച്ചു 30 ശതമാനത്തിലധികം വളർച്ച നേടാൻ ഫ്രഷ് ടു ഹോമിനു സാധിച്ചിട്ടുണ്ട്.  കോവിഡിൻറെ ആദ്യ തരംഗത്തിൽ ചെയ്തതുപോലെ ഇത്തവണയും ഞങ്ങളുടെ മുഴുവൻ ജീവനക്കാർക്കും ഹീറോ ബോണസ് കമ്പനി നൽകുകയുണ്ടായി. ശമ്പളത്തിൻറെ 25 ശതമാനമാണ് ഹീറോ ബോണസായി നൽകിയത് .കൂടാതെ ഈ മാസം മുതൽ എല്ലാവർക്കും ശമ്പള വർദ്ധനവും കമ്പനി പ്രഖ്യാപിച്ചീട്ടുണ്ടെന്നു കൊമ്പനി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ( സി ഇ ഒ  ) ഷാൻ കടവിൽ പറഞ്ഞു. കമ്പനി വളർന്നാൽ വ്യക്തിപരമായി തങ്ങൾക്കും വളർച്ചയുണ്ടാകുമെന്ന അറിവു ജീവനക്കാർ കമ്പനിയുടെ ഉയർച്ചക്കായി ആത്മാർത്ഥതയോടെ പ്രവർത്തിക്കുക്കുന്നതിന് കാരണമാകുമെന്ന്  കമ്പനി കേരള ഹെഡ് അജിത് നായർ അഭിപ്രായപ്പെട്ടു .

നേരിട്ടും അല്ലാതെയും 17000 ൽ പരം ആളുകളാണ് ഇന്ത്യയിലും വിദേശത്തുമായി കമ്പനിയുടെ വിവിധ പ്ലാറ്റുഫോമുകളിൽ ജോലി ചെയ്യുന്നുണ്ട് . കോവിഡ് കാലത്തു ഞങ്ങളുടെ മുഴുവൻ ജീവനക്കാർക്കും വാക്‌സിൻ നൽകാൻ തീരുമാനിച്ചതിൻറെ ഭാഗമായി അതാതു സംസ്ഥാന സർക്കാരുകളുടെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസരിച്ചു ഘട്ടം ഘട്ടമായി വാക്‌സിൻ നൽകിക്കൊണ്ടിരിക്കുകയാണ് . കൂടാതെ കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ട ഞങ്ങളുടെ ജീവനക്കാരുടെ കുടുംബങ്ങൾക്കു അവരുടെ ഭാവി സുരക്ഷിതമാക്കുന്ന  രീതിയിലുള്ള സാമ്പത്തീക സഹായവും നൽകുന്നു . ഞങ്ങളുടെ ടീമിൻറെ ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് ഈ വിജയത്തിന് പിന്നിൽ. പ്രത്യേകിച്ച് വിഷമകരമായ ഈ കാലഘട്ടത്തിലും കമ്പനിയോട് ചേർന്ന് നിന്ന ഞങ്ങളുടെ ജീവനക്കാർക്കു ഈ വിജയം സമർപ്പിക്കുന്നെന്ന്  കമ്പനി ചീഫ് ഓപ്പറേറ്റിങ്ങ്  ഓഫീസർ ( സി ഒ ഒ ) മാത്യു ജോസഫ് പറഞ്ഞു.

മീൻ ‚ഇറച്ചി ‚മാരിനേറ്റഡ് , റെഡി ടു കുക്ക് , റെഡി  ടു ഈറ്റ്  എന്നീ പ്രോഡക്റ്റുകൾ ഓൺലൈനിൽ വിൽക്കുന്ന ഫ്രഷ് ടു ഹോം കമ്പനിയുടെ പുതിയ വളർച്ച ലക്ഷ്യമിട്ട് കൂടുതൽ ആളുകളെ കസ്റ്റമേഴ്‌സാക്കി മാറ്റുവാനുള്ള പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ ആറ് പ്രാദേശിക ഭാഷകളിൽ വിഡിയോ പരസ്യങ്ങൾ ആരംഭിച്ചു കഴിഞ്ഞതായി കമ്പനി ചീഫ് മാർക്കറ്റിങ് ഓഫീസർ വാന്ത ഫെറാഒ അറിയിച്ചു . പ്രൊഡക്ഷൻറെ ഓരോ ഘട്ടത്തിലും കൃത്യമായ ഗുണനിലവാരവും കോൾഡ് ചെയിൻ മുറിയാതെയും ശരിയായ പ്ലാനിംഗിൽകൂടി നീങ്ങുന്നതുകൊണ്ടാണ് യാതൊരുവിധ കെമിക്കലുകളും ആൻറി ബയോട്ടിക്കുകളും ഇല്ലാത്ത ഫ്രഷ് പ്രോഡക്റ്റ്സ് കമ്പനിയുടെ ഉപഭോക്താക്കൾക്ക് എത്തിച്ചു കൊടുക്കാൻ കഴിയുന്നത്. 650 കോടിയായിരുന്ന വിറ്റുവരവ് ഈ സാമ്പത്തീക വർഷം 1200 കോടിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള വികസനവും വൈവിധ്യ വത്ക്കരണവുമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

കേരളം, തമിഴ്നാട്, കർണ്ണാടക , തെലുങ്കാന , ആന്ധ്രപ്രദേശ് , മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളും  ഡെൽഹി എൻ സി ആറും  വിദേശത്തു യു എ ഇ , യുമാണ്  ഫ്രഷ് ടു ഹോമിൻറെ പ്രധാന   മാർക്കറ്റ് . വെസ്റ്റ് ബംഗാൾ, ചണ്ഡിഗഡ് എന്നിവിടങ്ങളിൽ  ഉടനെ പ്രവർത്തനം ആരംഭിക്കുന്നതിനും കമ്പനിക്കു പദ്ധതിയുണ്ട്.

Eng­lish sum­ma­ry: 40 per­cent­age growth in Fresh to home­’s business

You may also like this video: