നാല്‍പ്പത് തൃണമൂല്‍ എംഎല്‍എമാര്‍ ഫലപ്രഖ്യാപനത്തിനുശേഷം കൂറുമാറുമെന്ന് നരേന്ദ്ര മോഡി

Web Desk
Posted on April 29, 2019, 6:59 pm

കൊല്‍ക്കത്ത; നാല്‍പ്പത് തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇവര്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം കൂറുമാറുമെന്നും നരേന്ദ്ര മോഡി.സെരംപോറില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് മോഡി ഇക്കാര്യം പറഞ്ഞത്.

’ ദീദി’, മെയ് 23ന് ഫലപ്രഖ്യാപനം വരുമ്ബോള്‍ എല്ലായിടത്തും താമര വിരിയും. എംഎല്‍എ മാര്‍ നിങ്ങളെ വിട്ടുപോകും. ഇന്ന് പോലും, 40 എംഎല്‍എ മാര്‍ വിളിച്ചുവെന്നും മോഡി പറഞ്ഞു.