Friday
19 Apr 2019

സിംഹങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ 400 കാട്ടുപോത്തുകള്‍ നദിയില്‍ ഒഴുകിപ്പോയി

By: Web Desk | Friday 9 November 2018 10:17 AM IST


ഗബറോണ്‍: സിംഹങ്ങളില്‍ നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ 400 കാട്ടുപോത്തുകള്‍ നദിയില്‍ ഒഴുകിപ്പോയി. ബോട്ട്‌സ്വാനയിലെ ചോബ് നദിയിലാണ് പോത്തുകള്‍ മുങ്ങിയത്. നദിയിലകപ്പെട്ട പോത്തുകള്‍ ചത്തു. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം.

കൂട്ടമായി മൃഗങ്ങള്‍ നദിയില്‍ മുങ്ങിപ്പോകുന്നത് ഇത് ഇവിട ആദ്യത്തെ സംഭവമല്ല. വലിയ കാട്ടുപോത്തുപോലും മേയുന്നതിനിടെ നദിയില്‍ മുങ്ങിപ്പോയിട്ടുണ്ടെന്ന് ബോട്ട്സ്വാനയിലെ പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.

സിംഹങ്ങളുടെ കൂട്ടമായുള്ള ആക്രമണത്തിലാണ് കാട്ടുപോത്തുകള്‍ വെള്ളത്തില്‍ ഒലിച്ച് പോയതെന്നാണ് പ്രാഥമിക നിഗമനമെന്ന് നമീബിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നദിയുടെ തീരത്ത് മേയുന്നതിനിടയാകാം സംഭവമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.