കോവിഡ് വ്യാപനത്തെ തുടർന്ന് വിമാനസർവീസുകൾ റദ്ദാക്കിയതോടെ ഫിലിപ്പീൻസിൽ കുടുങ്ങിയത് മലയാളികളടക്കം 400 ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾ. തലസ്ഥാനമായ മലിനയിലെ പെർപെച്ച്വൽ യൂണിവേഴ്സിറ്റിയിലെ മലയാളികൾ ഉൾപ്പെടെയുള്ള എംബിബിഎസ് വിദ്യാർത്ഥികളാണ് കുടുങ്ങിയിരിക്കുന്നത്. കേരളം,ബംഗളുരു,ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കകിയത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ ഫിലിപ്പീൻസ് സർക്കാർ വിമാന സർവീസുകൾ റദ്ദാക്കുകയായിരുന്നു.
ബോഡിംങ്പാസ് വരെ നൽകിയ ശേഷമാണ് വിമാനസർവീസ് റദ്ദാക്കിയതായി അധികൃതർ അറിയിച്ചത്. തിരൂർ,കോട്ടക്കൽ,മലപ്പുറം,ആലപ്പുഴ,എറണാകുളം,കോഴിക്കോട്,കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കുടുങ്ങിയ മലയാളികൾ. കൂടാതെ ഇറ്റലിയിൽ കുടുങ്ങിയ വിദ്യാർഥികളെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ഇന്ത്യൻ എംബസി വ്യക്തമാക്കി. അവിടെ കുടുങ്ങിക്കിടക്കുന്ന 300ഓളം ഇന്ത്യൻ വിദ്യാർത്ഥികളെ ഇന്ത്യയിലെത്തിക്കാൻ നടപടികൾ കൈകൊണ്ടതായി ഇറ്റലിയിലെ ഇന്ത്യൻ എംബസിയും പ്രതികരിച്ചു.
English Summary: 400 indian including malayalees trapped in philippins
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.