എഫ്‌സിഐ ഗോഡൗണിൽ നശിച്ചത് 40,000 ടൺ ഭക്ഷ്യധാന്യങ്ങൾ

Web Desk

ന്യൂഡൽഹി

Posted on July 04, 2020, 10:10 pm

കോവിഡ് പ്രതിസന്ധിയെ നേരിടാൻ രാജ്യത്തെ 80 കോടി ദരിദ്ര ജനങ്ങൾക്ക് കേന്ദ്ര സർക്കാർ സൗജന്യ ഭക്ഷ്യധാന്യ പദ്ധതിയുടെ ആനുകൂല്യം നീട്ടി നൽകിയപ്പോൾ പതിനായിരക്കണക്കിന് ടൺ ഭക്ഷ്യധാന്യങ്ങൾ ഗോഡൗണിൽ കിടന്ന് അഴുകിപ്പോയതായി റിപ്പോർട്ട്. കഴിഞ്ഞ ആറുവർഷത്തിനിടെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്‌സിഐ) യുടെ ഗോഡൗണുകളിൽ 40,546 ടൺ ഭക്ഷ്യധാന്യങ്ങളാണ് നശിച്ചു പോയത്.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകന്‍ ഗോവിന്ദൻ നമ്പൂതിരി എഫ്‌സിഐയ്ക്കു നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഇത് വെളിപ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവിൽ ഗോതമ്പ്, അരി ഉൾപ്പെടെയുള്ള 40,000 ടണ്ണിന്റെ ഭക്ഷ്യധാന്യങ്ങൾ നശിച്ചുപോയതായി പറയുന്നു. ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കുന്നതിൽ വീഴ്ച വരുത്തുന്ന 23 സംസ്ഥാനങ്ങളുടെ പട്ടികയും മറുപടിയിൽ ചേർത്തിട്ടുള്ളതായി ഗോവിന്ദൻ പറഞ്ഞു.

ഇതിൽ മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. ആറുവർഷത്തിനിടെ സംസ്ഥാനത്ത് 8,191 ടൺ ഭക്ഷ്യധാന്യങ്ങളാണ് നശിപ്പിച്ചു കളഞ്ഞത്. അതേസമയം മണിപ്പൂർ, അരുണാചൽപ്രദേശ് എന്നിവിടങ്ങളിൽ സൂക്ഷിച്ചുവച്ചിരിക്കുന്ന ഭക്ഷ്യധാന്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2014–15 വർഷങ്ങളിലാണ് ഏറ്റവും കൂടുതൽ ഭക്ഷ്യധാന്യങ്ങൾ നശിച്ചു പോയത്. ഈ സമയത്ത് 18,847 ടണ്ണിന്റെ ഭക്ഷ്യധാന്യങ്ങൾ നശിച്ചു.

ENGLISH SUMMARY: 4000 TON FOOD GRAINS DESTROYS IN HFC GODOWN

YOU MAY ALSO LIKE THIS VIDEO