Web Desk

തിരുവനന്തപുരം

December 28, 2020, 11:42 am

കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസില്‍ 41 പേര്‍ അറസ്റ്റില്‍

Janayugom Online
പ്രതീകാത്മക ചിത്രം

കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസില്‍ 41 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരില്‍ നടത്തിയ റെയിഡിലാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായവരില്‍ ഐടി വിദഗ്ധരും ഡോക്ടര്‍മാരും ഉള്‍പ്പെടുന്നുണ്ട്. സമൂഹ മാധ്യമങ്ങൾ വഴി കുട്ടികളുടെ ന​ഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചവരാണ് അറസ്റ്റിലായവര്‍. എല്ലാ ജില്ലകളിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്റര്‍പോളിന്റെ സഹായത്തോടെ കേരള പൊലീസ് ഓപ്പറേഷന്‍ പി ഹണ്ട് നടപ്പാക്കുന്നത്.

ENGLISH SUMMARY:41 arrest­ed for spread­ing child porn ography
You may also like this video