കൊറോണ വൈറസ് ബാധയെ തുടർന്ന് ഹോങ്കോംഗിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വൈറസ് ബാധ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 17 വരെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. അതേസമയം ചൈനയിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 41 കഴിഞ്ഞു. ആഗോള തലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
നിലവിൽ ആയിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ച് കഴിഞ്ഞു. ഇതിൽ ഭൂരിഭാഗവും ചൈനയിലുള്ളവരാണ്. രോഗം സ്ഥിരീകരിച്ചവർ ന്യൂമോണിയ രോഗത്തിന്റെ ലക്ഷണങ്ങളാണ് പ്രകടമാക്കുന്നത്. ചൈനയിൽ നിന്നും പനിയോടെ കേരളത്തിലേക്ക് മടങ്ങിയെത്തിയ 10 പേർ നിരീക്ഷണത്തിലാണ്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രം വുഹാൻ ആണ്. വുഹാനിൽ വൈറസ് ബാധിതരായ രോഗികളുടെ ചികിത്സ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഡോക്ടറും മരിച്ചു.
English summary:41 corona virus death report in china
you may also like this video