Tuesday
20 Aug 2019

ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ 4103 ഒഴിവുകള്‍

By: Web Desk | Sunday 10 March 2019 9:25 PM IST


ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ അഞ്ച് സോണുകളില്‍ വിവിധ തസ്തികകളില്‍ ആകെ 4103 ഒഴിവുണ്ട്. ജൂനിയര്‍ എന്‍ജിനിയര്‍ (സിവില്‍/ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍), അസി. ഗ്രേഡ് രണ്ട് (ഹിന്ദി), സ്‌റ്റെനോ ഗ്രേഡ് (രണ്ട്), ടൈപിസ്റ്റ് (ഹിന്ദി), അസി. ഗ്രേഡ് (മൂന്ന് ജനറല്‍/ അക്കൗണ്ട്‌സ്/ ടെക്‌നിക്കല്‍/ ഡിപോട്) എന്നിങ്ങനെയാണ് ഒഴിവ്. കേരളം ഉള്‍പ്പെടുന്ന സൗത്ത് സോണില്‍ 540 ഒഴിവുണ്ട്. സൗത്ത് സോണില്‍ ജൂനിയര്‍ എന്‍ജിനിയര്‍ (സിവില്‍) 26, ജൂനിയര്‍ എന്‍ജിനിയര്‍ (ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍) 15, അസി. ഗ്രേഡ് രണ്ട് (ഹിന്ദി) 12, സ്‌റ്റെനോ ഗ്രേഡ് (രണ്ട്) 07, ടൈപിസ്റ്റ് (ഹിന്ദി) 03, അസി. ഗ്രേഡ് (മൂന്ന് ജനറല്‍) 159, അക്കൗണ്ട്‌സ് 48, ടെക്‌നിക്കല്‍ 54, ഡിപോട് 213 എന്നിങ്ങനെയാണ് ഒഴിവ്. http://www.fci.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
അവസാന തിയതി മാര്‍ച്ച് 25.