പി പി ചെറിയാൻ

റിച്ചുമോണ്ട് (വിർജീനിയ)

April 16, 2020, 11:43 am

കോവിഡ് 19: വിർജീനിയായിലെ ഒരൊറ്റ നഴ്സിങ് ഹോമിൽ മാത്രം 42 മരണം

Janayugom Online

വിർജീനിയായിലെ റിച്ചുമോണ്ടിലുള്ള കാന്റർബറി പുനരധിവാസകേന്ദ്രത്തിലെ 163 അന്തേവാസികളിൽ 127 പേരിൽ കൊറോണ വൈറസ് പോസിറ്റീവാണെന്നു കണ്ടെത്തുകയും 42 പേർ മരിക്കുകയും ചെയ്തതായി മെഡിക്കൽ ഡയറക്ടർ ഡോ. ജയിംസ് റൈറ്റ് അറിയിച്ചു.

കൊറോണ വൈറസ് അമേരിക്കയിൽ വ്യാപകമായതിനു ശേഷം ഒരൊറ്റ നഴ്സിങ്ങ് ഹോമിൽ ഇത്രയുംമധികം പേർ മരിക്കുന്നത് ആദ്യ സംഭവമാണ്. ഇവിടെയുള്ള രോഗികൾക്കു പുറമെ 35 സ്റ്റാഫ് അംഗങ്ങൾക്കും വൈറസ് കണ്ടെത്തിയിട്ടുണ്ട്. ഈ നഴ്സിങ് ഹോമിൽ ഇനിയും കൂടുതൽ മരണങ്ങൾ സംഭവിക്കാൻ സാധ്യതയുള്ളതായി ഡോ. ജയിംസ് റൈറ്റ് പറഞ്ഞു.

പഴ്സനൽ പ്രൊട്ടക്റ്റീവ് ഉപകരണങ്ങളുടെ അപര്യാപ്തതയും മെഡിക്കൽ മാസ്ക്, ഗൗൺ എന്നിവയുടെ കുറവും രോഗം പെട്ടെന്ന് വ്യാപിക്കുവാൻ ഇടയായെന്നും ഡോക്ടർ പറഞ്ഞു. കൊറോണ വൈറസിന്റെ ആക്രമണത്തിനു ഇരയാകുന്നതിൽ നല്ലൊരു ശതമാനം പ്രായമായവരാണ്. രോഗപ്രതിരോധ ശക്തി കുറയുന്നതിനും മറ്റു ചില ആരോഗ്യപ്രശ്നങ്ങളുമാണ് ഇതിനുകാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്.

അമേരിക്കയിൽ ലഭ്യമായ കണക്കുകളനുസരിച്ച് കോവിഡ് 19 മൂലം മരിച്ചവരുടെ (നഴ്സിങ് ഹോം) എണ്ണം 3,621 ആണ്. നഴ്സിങ്ങ് ഹോമിൽ കോവിഡ് 19 പരിശോധന നടത്താൻ കഴിയാതെ മരിച്ചവരുടെ എണ്ണം ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.

Eng­lish Sum­ma­ry: 42 dead in coro­na virus at Vir­ginia nurs­ing home

YOU MAY ALSO LIKE THIS VIDEO