കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക് ഡൗണിനെ തുടർന്ന് ലക്ഷകണക്കിന് കുടിയേറ്റ തൊഴിലാളികളാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങിയത്. നൂറു കണക്കിന് ആളുകൾ കാൽനടയായും സൈക്കിളിലും കിലോ മീറ്ററുകൾ കടന്നാണ് ചിലരൊക്കെ വീടുകളിലെത്തി ചേർന്നത്ത്. എന്നാൽ, മറ്റു ചിലർ ഇപ്പോഴും യാത്രയിലാണ്. മറ്റു ചിലർ പാതി വഴിയിൽ വീണു പോയി.
ഈ കാലയളവിൽ വീടുകളിലേയ്ക്കുള്ള യാത്രക്കിടെ 42 കുടിയേറ്റ തൊഴിലാളികളാണ് റോഡപകടങ്ങൾ മൂലം മരണപ്പെട്ടതെന്നാണ് കണക്ക്. സേവ് ലൈഫ് ഫൗണ്ടേഷൻ നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. 140 പേരാണ് മാർച്ച് 25 മുതൽ മെയ് മൂന്ന് വരെയുള്ള കാലയളവിൽ രാജ്യത്ത് ഇതില്‍ 30 ശതമാനത്തിലധികവും വീടുകളിലേയ്ക്കു മടങ്ങിയ കുടിയേറ്റ തൊഴിലാളികളാണ്.
നൂറുകണക്കിന് കിലോമീറ്ററുകള്‍ അകലെയുള്ള വീട്ടിലേയ്ക്ക് കാല്‍നടയായും ബസുകളിലും ട്രക്കുകളിലും ഒളിച്ച് യാത്രചെയ്യുന്നതിനിടയിലാണ് അപകടങ്ങളൊക്കെ സംഭവിച്ചത്. ട്രക്ക്, ബസ് എന്നിവ ഇടിച്ചാണ് പല മരണങ്ങളും സംഭവിച്ചത്.
ENGLISH SUMMARY:42 Migrant Workers Died in Road Accidents While Trying to Return Home during Lock down: Report
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.