Web Desk

 ന്യൂഡല്‍ഹി

April 05, 2020, 9:19 pm

രോഗബാധിതരില്‍ 42 ശതമാനം പേരും 21നും 40നും ഇടയില്‍ പ്രായമുള്ളവർ

Janayugom Online

രാജ്യത്തു കോവിഡ് സ്ഥിരീകരിച്ചവരില്‍ 83 ശതമാനം പേരും 60 വയസ്സിനു താഴെയുള്ളവരെന്ന് റിപ്പോർട്ട്. രോഗബാധിതരില്‍ 42 ശതമാനം പേരും 21നും 40നും ഇടയില്‍ പ്രായമുള്ളവരാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു. എട്ടുശതമാനം പേര്‍ 20 വയസ്സില്‍ താഴെയുള്ളവരുമാണ്. 33 ശതമാനം പേര്‍ 41–60 പ്രായക്കാരാണ്.

ഇന്ത്യയിലെ രോഗബാധിതരില്‍ 17 ശതമാനം മാത്രമാണ് 60 വയസ്സിനു മുകളിലുള്ളവരെന്നും റിപ്പോർട്ട് പറയുന്നു. ആരോഗ്യമുള്ളവരെ പൊതുവില്‍ കോവിഡ് ഗുരുതരമായി ബാധിക്കില്ലെന്നാണു നിഗമനം. പ്രായമായവരെയും സ്ഥിര രോഗമുള്ളവരെയുമാണ് ഗുരുതരമായി ബാധിക്കുകയെന്നും കേന്ദ്ര ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പറ‍ഞ്ഞു.

തബ്‌ലിഗ് ജമാഅത്തുമായി ബന്ധപ്പെട്ട രോഗികൾ രാജ്യത്തിലെ 17 സംസ്ഥാനങ്ങളിൽ ഉള്ളതായി അഗർവാൾ ചൂണ്ടിക്കാട്ടി. രാജ്യത്തെ കോവിഡ് രോഗികളിൽ 30 ശതമാനവും തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരോ അവരുമായി സമ്പർക്കം പുലർത്തിയവരോ ആണ്. 22,000 ആളുകളാണ് തബ്‍ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് നീരിക്ഷണത്തിലുള്ളവരെന്നും ലാവ് അഗർവാൾ പറ‍ഞ്ഞു.

Eng­lish Sum­ma­ry: 42% of the patients were between 21 and 40 years of age.

you may also like this video;