Web Desk

ന്യൂഡല്‍ഹി

May 31, 2020, 4:53 pm

കേന്ദ്രസര്‍ക്കാര്‍ അനുമതി കാത്ത് മലയാളികളുള്‍പ്പെടെ 420 ഇന്ത്യക്കാര്‍ ശ്രീലങ്കന്‍ തീരത്ത് കുടുങ്ങി കിടക്കുന്നു

Janayugom Online

മലയാളികളടക്കം 400ല്‍ അധികം വരുന്ന ഇന്ത്യക്കാര്‍ ശ്രീലങ്കന്‍ തീരത്ത് കപ്പലില്‍ കുടുങ്ങി കിടക്കുന്നു. 56 മലയാളികളടക്കം 420 ഇന്ത്യക്കാരാണ് കപ്പലില്‍ ഉള്ളത്. കപ്പല്‍ ജീവനക്കാരാണ് മലയാളികള്‍. ക്രൗണ്‍ പ്രിന്‍സസ് കപ്പലാണ് ശ്രീലങ്കന്‍ തീരത്താണ് ദുരിതം അനുഭവിക്കുന്നത്. കപ്പല്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയും കാത്തിരിക്കുകയാണ്. ഇവര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

പല കപ്പലി‍ല്‍ നിന്നുള്ള ഇന്ത്യക്കാര്‍ കപ്പലിലുണ്ട്. വിമാനത്തിലോ കടല്‍മാര്‍ഗത്തിലൂടെയോ, ഇവര്‍ക്ക് നാട്ടിലെത്താന്‍ സര്‍ക്കാര്‍ അനുമതി കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണം. ശ്രീലങ്കയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്താന്‍ കമ്പനി തയ്യാറാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെന്ന് ഇവര്‍ പറയുന്നു. ഒന്നര ആഴ്ചയായി ശ്രീലങ്കന്‍ തീരത്ത് കപ്പല്‍ സര്‍ക്കാര്‍ അനുമതി കാത്ത് കിടക്കുകയാണ്.

സഞ്ചാരികളില്ലാതെ തീരത്ത് കപ്പല്‍ തുടരാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇവരെ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ നടപടിയെടുക്കണമെന്നാണ് കമ്പനിയുടെ ആവശ്യം.ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഉള്‍പ്പടെ ചിലവും വഹിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നുമാണ് ഇവരുടെ ആവശ്യം.

ഫിലിപ്പൈന്‍സ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ പൗരന്മാരെ നാട്ടിലേക്ക് മടക്കി കൊണ്ട് പോയി. എന്നാല്‍ ഇന്ത്യയില്‍ നിന്ന് യാതൊരു നടപടി ഇല്ലാത്തതിനാല്‍ ആശങ്കയിലാണ് ഇവര്‍. ലോക്ക് ഡൗണില്‍ സമുദ്രങ്ങളിലെ ക്രൂയിസ് കപ്പലുകള്‍ നിശ്ചലമായിരിക്കുകയാണ് ഇത് പ്രതിസന്ധിയിലാക്കിയത് കപ്പല്‍ ജീവനക്കാരെയാണ്. കോവിഡ് പശ്ചാത്തലത്തില്‍ ഒരു രാജ്യവും തീരത്ത് നങ്കൂരമിടാന്‍ അനുമതി നല്‍കുന്നില്ല.

ENGLISH SUMMARY: 420 indi­ans strand­ed on sri lankan shore
You may also like this video