20 April 2024, Saturday

Related news

April 19, 2024
April 15, 2024
April 15, 2024
April 7, 2024
April 6, 2024
April 3, 2024
April 1, 2024
March 31, 2024
March 28, 2024
March 28, 2024

രാജ്യത്ത് 42,766 കോവിഡ് രോഗികള്‍; 308 മരണം

Janayugom Webdesk
ന്യൂഡല്‍ഹി
September 5, 2021 2:04 pm

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 42,766 ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 308 മരണങ്ങളും രാജ്യത്ത് സ്ഥിരീകരിച്ചു. ആകെ രോഗം ബാധിച്ചവര്‍ 3.29 കോടിയാണ്. ആകെ മരണം 4.40 ലക്ഷവും. പ്രതിദിന ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 2.45 ശതമാനമാണ്. 3.21 കോടിപേര്‍ രോഗമുക്തി നേടി. ഇന്നലെ 17 ലക്ഷത്തോളം ടെസ്‌റ്റുകളാണ് നടത്തിയത് . 24 മണിക്കൂറിനിടെ രോഗമുക്തി നേടിയവര്‍ 38,091 ആണ്. 4,10,048 പേരാണ് രോഗം ബാധിച്ച്‌ ചികിത്സയിലുള‌ളത്. മഹാരാഷ്‌ട്രയില്‍ 4130 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. 64 മരണങ്ങളും. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 55 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്.

ENGLISH SUMMARY:Covid updates in india 05-09-2021
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.