ന്യൂഡൽഹി: ഡൽഹിയിൽ അനന്ത് ഗഞ്ചിലെ ഫാക്ടറിയിൽ തീപിടിത്തം. അപകടത്തിൽ 43 പേർ മരിച്ചെന്ന് ഡൽഹി പൊലീസ് സ്ഥിരീകരിച്ചു. അമ്പതോളം പേരെ രക്ഷപ്പെടുത്തി. റാണി ഝാൻസി റോഡിൽ പുലർച്ചെയാണ് തീപിടിത്തം ഉണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
തീപിടിത്തമുണ്ടായപ്പോള്‍ ഇരുപതോളം പേര് കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയിരുന്നു. 600 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. സ്ക്കൂള് ബാഗുകളും, ബോട്ടിലുകളും മറ്റ് വസ്തുക്കളും നിര്‍മ്മിക്കുന്ന ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായതെന്ന് ഡെപ്യൂട്ടി ഫയര്‍ ചീഫ് ഓഫീസര്‍ സുനില്‍ ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.
you may also like this video
രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പൊള്ളലേറ്റവരെ ലോക് നായക്, ഹിന്ദു റാവു എന്നീ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയരുമോ എന്ന ആശങ്കയുള്ളതായി പൊലീസ് പറഞ്ഞു. പുക ശ്വസിച്ചാണ് കൂടുതൽ പേരും മരിച്ചത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.