കാസര്‍കോട് വിവാഹത്തില്‍ പങ്കെടുത്ത 43 പേര്‍ക്ക് കോവിഡ്

Web Desk

കാസർകോട്

Posted on July 25, 2020, 5:18 pm

കാസര്‍കോട് ചെങ്കളയില്‍ വിവാഹത്തില്‍ പങ്കെടുത്ത 43 പേര്‍ക്ക് കോവിഡ് . രോഗം സ്ഥിരീകരിച്ചവരില്‍ വരനും വധുവും ഉള്‍പ്പെടുന്നു. ആന്റിജെന്‍ പരിശോധനയിലാണ് ഇവര്‍ക്ക്  കോവിഡ് സ്ഥിരീകരിച്ചത്. ജൂലെെ 17 ന് ആയിരുന്നു വിവാഹം നടന്നത്. ചെങ്കള പഞ്ചായത്തിലെ പീലാംകട്ടയിലായിരുന്നു വിവാഹം .  ഇതുവരെ വിവാഹത്തില്‍ പങ്കെടുത്ത 51 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് നിയന്ത്രണങ്ങല്‍ പാലിക്കാതെ വിവാഹം നടത്തിയ വ്യക്തിക്കെതിരെ കര്‍ശനയായ നിയമ നടപടികള്‍ എടുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ഈ വിവാഹത്തില്‍ പങ്കെടുത്ത എല്ലാവരും 14 ദിവസം സ്വയം നിരീക്ഷണത്തില്‍ പേകാനും രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതുമാണെന്നും ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു.

Eng­lish sum­ma­ry: 43 per­sons test­ed covid pos­i­tive.

You may also like this video;