June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022

മലയാളിക്ക് മാനവിക ദർശ; നം നൽകിയ മഹാകവി ‘ജി’ വിടവാങ്ങിയിട്ട് 43 വർഷം

By Janayugom Webdesk
February 2, 2021

മലയാള ഭാഷക്ക് ആദ്യത്തെ ജ്ഞാനപീഠപുരസ്കാരം ലഭിച്ച ജി ശങ്കരക്കുറുപ്പ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 43 വർഷമാകുന്നു. ഓടക്കുഴൽ എന്ന കവിതാ സമാഹരത്തിനാണ് ജ്ഞാനപീഠ പുരസ് ക്കാരം കിട്ടിയത്.കാല്പനിക കവിതയുടെ വക്താവായി വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള മഹാകവിജിയെ ദാർശനികകവിയെന്നു വിളിക്കാം.

അപാരതയിലേക്കുള്ള വാതിലുകളായിരുന്നു ജി. യുടെ കവിതകൾ. 1901 ജൂൺ 3 ന് കാലടി നായത്തോട് ഗ്രാമത്തിൽ ശങ്കരവാര്യരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി ജനനം. ചെറുപ്പത്തിലേ സംസ്കൃതം പഠിച്ചു. ഹയർ പരീക്ഷ ജയിച്ച് 17-ാം വയസ്സിൽ ഹെഡ്മാസ്റ്ററായി ജോലി ലഭിച്ചു. പിന്നീട് വൈക്കത്ത് കോൺവെന്റ് സ്കൂളിൽ ജോലിചെയ്ത ജി. പണ്ഡിത പരീക്ഷ ജയിച്ചു. പിന്നീട് വീണ്ടും സംസ്കൃത പഠനം. പലേടത്തും അധ്യാപനം. ഒപ്പം കവിതയെഴുത്തും. 1926 ൽ വിദ്വാൻപരീക്ഷ ജയിച്ച് തൃശ്ശൂർ ട്രെയ്നിങ് കോളേജിൽ ചേർന്നു. 1937 ൽ എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപകനായി. 1956 ൽ വിരമിച്ചു.

കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും ജി. പ്രവർത്തിച്ചിട്ടുണ്ട്. രാജ്യസഭയിലും അംഗമായിരുന്നു. വിശ്വദർശനം എന്ന കൃതിക്ക് 1963 ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും 1961 ൽ കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. ‘ഓടക്കുഴ’ലിന് 1965 ലാണ് ജ്ഞാനപീഠം ലഭിക്കുന്നത്. പദ്മഭൂഷൺ പുരസ്കാരവും ജി. യെ തേടിയെത്തി. 1978 ഫിബ്രവരി 2 ന് അന്തരിച്ചു. പ്രകൃതിയുടെ സൗന്ദര്യവും വിശ്വത്തിന്റെ അമേയതയും ഉണർത്തുന്ന അത്ഭുതം, അജ്ഞേയ വിശ്വശക്തിയോടുള്ള ആരാധന, ജീവിതത്തെ ആർദ്രവും സുരഭിലവുമാക്കുന്ന പ്രേമവാത്സല്യങ്ങൾ, സ്വാതന്ത്ര്യതൃഷ്ണ തുടങ്ങിയ ആദ്യകാല ഭാവങ്ങൾ പിന്നീട് ജീവിതരതിയിലേക്കും ആസ്തിക്യബോധത്തിലേക്കും നീങ്ങുന്നതു കാണാം. അന്വേഷണം, എന്റെ വേളി, സൂര്യകാന്തി, ഇന്നു ഞാൻ നാളെ നീ തുടങ്ങിയ പ്രശസ്ത ഭാവഗീതങ്ങളടങ്ങിയ സൂര്യകാന്തി (1933) ജി. യെ അതിപ്രശസ്തനാക്കി. ടാഗോറിന്റെ കവിതകൾ ജി. യെ സ്വാധീനിച്ചിട്ടുണ്ട്. ടാഗോർക്കവിതകളുടെ പല സവിശേഷതകളും ജി. ക്കും ബാധകമാണെന്ന് നിരൂപകർ പറയുന്നു. ചന്ദനക്കട്ടിൽ, കൽവിളക്ക്, ഇണപ്രാവുകൾ, ഭഗ്നഹൃദയം, ശ്വസിക്കുന്ന പട്ടട, പെരുന്തച്ചൻ തുടങ്ങിയ ആഖ്യാനകവിതകൾ പ്രശസ്തങ്ങളാണ്. ജ്ഞാനപീഠപുരസ്കാരത്തിൽനിന്നുള്ള തുക നിക്ഷേപിച്ച് ഓരോ വർഷവും മികച്ച മലയാള കൃതിക്ക് ഓടക്കുഴൽ സമ്മാനം നൽകാനായി 1968 ൽ ഗുരുവായൂരപ്പൻ ട്രസ്റ്റ് സ്ഥാപിച്ചുജി. ശങ്കരക്കുറുപ്പിനെതിരെയുയർന്ന ഏറ്റവും വലിയ വിമർശനം സുകുമാർ അഴീക്കോടിന്റേതാണ് — ‘ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു’. ഈ ഗ്രന്ഥനാമംതന്നെ ശങ്കരക്കുറുപ്പിന്റെ അന്നത്തെ ഔദ്ധത്യം വ്യക്തമാക്കുന്നുണ്ട്.

സാഹിത്യ കൗതുകം

 • (നാലു ഭാഗങ്ങൾ) (1923–1931)
 • സൂര്യകാന്തി (1933)
 • നവാതിഥി (1935)
 • പൂജാപുഷ്പം (1943)
 • ചെങ്കതിരുകൾ (1945)
 • നിമിഷം (1946)
 • മുത്തുകൾ (1946)
 • വനഗായകൻ (1947)
 • ഇതളുകൾ (1948)
 • ഓടക്കുഴൽ (1950
 • പഥികന്റെ പാട്ട് (1951)
 • അന്തർദാഹം (1953)
 • വെള്ളിൽപ്പറവകൾ (1955)
 • വിശ്വദർശനം (1960)
 • മൂന്നരുവിയും ഒരു പുഴയും (1963)
 • ജീവനസംഗീതം (1964)
 • മധുരം, സൗമ്യം, ദീപ്തം (1966)
 • സാന്ധ്യരാഗം (1971)

വിവർത്തനങ്ങൾ:

വിലാസലഹരി (1931) (ഒമർ ഖയ്യാമിന്റെ റുബായിയത്തിന്റെ വിവർത്തനം)

മേഘച്ഛായ (1944) (കാളിദാസന്റെ മേഘസന്ദേശത്തിന്റെ വിവർത്തനം)

ലേഖന സമാഹാരങ്ങൾ:

ഗദ്യോപഹാരം, ലേഖമാല, മുത്തും ചിപ്പിയും, രാക്കുയിലുകൾ, ജി. യുടെ നോട്ട്ബുക്ക്, ജി. യുടെ ഗദ്യലേഖനങ്ങൾ.

ആത്മകഥ: ഓർമയുടെ ഓളങ്ങളിൽ

ബാലകവിതകൾ:

ഇളംചുണ്ടുകൾ, ഓലപ്പീപ്പി, കാറ്റേ വാ കടലേ വാ എന്നിവയാണ് പ്രധാന കൃതികൾ.

അടയാളങ്ങളുടെ കവിത പ്രകൃതിയെയും പ്രപഞ്ചത്തെയും നിത്യവിസ്മയത്തോടെ നോക്കിക്കാണുന്ന കവി, അവയെ പ്രതിരൂപാത്മകമായി കാവ്യങ്ങളിലേക്കാവാഹിച്ചു വായനക്കാരെയും നിത്യവിസ്മയത്തിലാഴ്ത്തുന്നു. കവിതയിൽ ഈടുറ്റ അടയാളങ്ങൾ നിറച്ച ജി പ്രതിരൂപാത്മക കവിയായും അറിയപ്പെടുന്ന

പഥികന്റെ പാട്ടിലൂടെ, ‘മുകളിൽ മിന്നുന്നൊരു താരങ്ങളോട് അവിടെയെങ്ങാനും പ്രകാശമുണ്ടോ’ എന്ന് ആരായുന്ന കവി ഈ ഭൂമിയിൽ മനുഷ്യൻ കാട്ടുന്ന അരുതായ്മകളോടും ചൂഷണത്തോടും കനിവില്ലായ്മയോടുമെല്ലാം പ്രതികരിക്കുന്നു. മലയാള സാഹിത്യ ശാഖക്ക് മഹാകവി ജി യുടെ സംഭാവനകൾ എന്നും നിലനിൽക്കും. നാരിക്ക് സാത്വിക ശുദ്ധി പാടില്ലയോ, നാരി പുരുഷന് ചങ്ങല മാത്രമോ യെന്നു യശോധരയിൽ കുടി കവി സുചിപ്പിക്കുന്നത് വർത്തമാന കാലത്തും ഏറെ പ്രാധാന്യമേറുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.