19 April 2024, Friday

Related news

April 2, 2024
March 30, 2024
March 22, 2024
March 6, 2024
March 4, 2024
March 4, 2024
February 28, 2024
February 22, 2024
February 21, 2024
February 19, 2024

ഡല്‍ഹിയില്‍ 434 കോടിയുടെ ലഹരിമരുന്ന് പിടികൂടി

Janayugom Webdesk
ന്യൂഡല്‍ഹി
May 11, 2022 9:35 pm

രാജ്യത്ത് വന്‍ ലഹരി മരുന്ന് വേട്ട. വിമാനമാര്‍ഗം കടത്താന്‍ ശ്രമിച്ച 62 കിലോ ഹെറോയിന്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു (ഡിആര്‍ഐ) ഇന്റലിജന്‍സ് പിടികൂടി. ഇതിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 434 കോടി മൂല്യം വരും. ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളില്‍ കാര്‍ഗോ വഴി എത്തിയ ബാഗുകളില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 

ബ്ലാക്ക് ആന്റ് വൈറ്റ് എന്ന് പേരിട്ട് നടത്തിയ ഓപ്പറേഷനില്‍ ട്രോളി ബാഗുകളായി കടത്താന്‍ ശ്രമിച്ച 55 കിലോ ഹെറോയിനാണ് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്. ഉഗാണ്ടയിലെ എന്റബെയില്‍ നിന്ന് ദുബായ് വഴി എത്തിയ കാര്‍ഗോയിലായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. 126 ട്രോളി ബാഗുകളുടെ അകത്ത് ലോഹ ട്യൂബുകളിലായാണ് ഇവ ഒളിപ്പിച്ചിരുന്നതെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചരക്ക് ഇറക്കുമതി ചെയ്ത ആളെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പിടികൂടി ചോദ്യം ചെയ്തുവരികയാണ്. 

പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നടന്ന സമാന പരിശോധനകളില്‍ ഏഴ് കിലോ ഹെറോയിനും 50 ലക്ഷം രൂപയും പിടിച്ചെടുത്തു. 2021ല്‍ മാത്രം 3,300 കിലോ ഹെറോയിനാണ് രാജ്യത്ത് പിടികൂടിയത്. ഡല്‍ഹിയിലെ തുഗ്ലകാബാദ്, ഗുജറാത്തിലെ മുന്ദ്ര, പിപാവാവ് എന്നിവിടങ്ങളില്‍ നിന്നായി ഈ വര്‍ഷം 627 കിലോ ഹെറോയിന്‍ പിടിച്ചെടുത്തിട്ടുണ്ട്. 

Eng­lish Summary:434 crore worth drugs seized in Delhi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.