കാലിഫോര്‍ണിയയിലെ കാട്ടുതീയില്‍ 44 മരണം

Web Desk
Posted on November 13, 2018, 12:57 pm

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 44 ആയി. 228 പേരെയാണ് ഇവിടെ നിന്ന് ഇതുവരെ കാണാതായിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കാട്ടുതീ പടര്‍ന്ന് പിടിച്ചതോടെ മൂന്ന് ലക്ഷത്തില്‍പ്പരം ആള്‍ക്കാരെ ഇവിടെ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.

കാലി​ഫോ​ര്‍​ണി​യയുടെ വടക്കന്‍ മേഖലയിലും ലോസ് ആഞ്ചലസിലുമാണ് കാട്ടുതീ പടര്‍ന്നുപിടിക്കുന്നത്. ചരിത്രത്തില്‍തന്നെ വലിയ ദുരന്തം വിതച്ച കാട്ടുതീയില്‍ 7100 കെട്ടിടങ്ങളാണ് അഗ്നിക്കിരയായത്. ഇതിലേറെയും വീടുകളാണ്.

ഒരുലക്ഷത്തോളം ഏക്കര്‍ വിസ്തൃതിയില്‍ തീ പടര്‍ന്ന് പിടിച്ചിട്ടുണ്ട്. ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും തീയണയ്ക്കാന്‍ തടസ്സം നേരിടുകയാണ്. തൗസന്‍ഡ് ഓക്‌സ്, പാരഡൈസ് പട്ടണങ്ങളിലാണ് ഏറെ നാശംവിതച്ചത്