മെക്സികോയില്‍ 44 പേരുടെ മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തി

Web Desk
Posted on September 15, 2019, 11:23 am

ജാലിസ്‌കോ: ജാലിസ്‌കോയിലെ ഗ്വാഡലജാറ നഗരത്തിന് സമീപത്തുള്ള കിണറ്റില്‍ 44 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. പ്രദേശത്ത് ദുര്‍ഗന്ധം രൂക്ഷമായതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മെക്‌സിക്കോയിലെ ഏറ്റവും അക്രമകാരികളായ മയക്കുമരുന്ന് സംഘം പ്രവര്‍ത്തിക്കുന്ന സ്ഥലമാണ് ജാലിസ്‌കോ. മൃതദേഹങ്ങളില്‍ ഭൂരിഭാഗവും വെട്ടിമാറ്റിയതിനാല്‍ ശരീരഭാഗങ്ങള്‍ പലതും തിരിച്ചറിയപ്പെടാതെ കിടക്കുകയാണ്. അതിനാല്‍ കൂടുതല്‍ വിദഗ്ധരെ സ്ഥലത്തേക്ക് അയക്കണമെന്ന് പ്രാദേശിക സംഘടനകള്‍ ആവശ്യപ്പെട്ടു.