ഇറാന് അതിര്‍ത്തി കടന്ന 45 അഫ്ഗാന് കുടിയേറ്റക്കാരെ അതിര്‍ത്തി സുരക്ഷാ സേന നദിയില്‍ എറിഞ്ഞു കൊന്നു. തോക്കിന്മുനയില് നിര്‍ത്തിയതിനു ശേഷമാണു നദിയിൽ എറിഞ്ഞു കൊന്നത്. സംഭവത്തിൽ 12 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതായി അഫ്ഗാന് അറിയിച്ചു.
ജോലി സാധ്യതകള്‍ തേടി അയല്‍രാജ്യമായ ഇറാനിലേക്കു പലായനം ചെയ്ത 57 പേരെ ഇറാന് സേന അറസ്റ്റ് ചെയ്തതായും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നദിയിൽ സ്വയം ചാടിയില്ലെങ്കിൽ വെടിവെയ്ക്കുമെന്നു സൈന്യം ഭീഷണിപ്പെടുത്തിയതായാണ് റിപ്പോർട്ട്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അഫ്ഗാനിസ്ഥാന്റെ പടിഞ്ഞാറൻ പ്രവിശ്യയിലുള്ള നദിയിൽ മൃതദേഹങ്ങൾ കണ്ടെടുത്തു
അഫ്ഗാനിൽ നിന്ന് നിരവധി കുടിയേറ്റ തൊഴിലാളികള്‍ ഇറാനിലേക്ക് നിയമവിരുദ്ധമായി ജോലി ചെയ്യുന്നുണ്ട്. ഇത്തരത്തിൽ അതിർത്തി കടന്നവരെയാണ് സൈന്യം നദിയിലേക്ക് തള്ളിയിട്ടതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
English summary; 45 Afghan migrants trying to break into Iran were dragged into the river after being blocked by gunmen from Iranian security forces
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.