ബസ് കൊക്കയിലേക്ക്​ മറിഞ്ഞ് 45 മരണം

Web Desk
Posted on July 01, 2018, 11:18 am

ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ ബ​സ് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് 45 പേ​ര്‍ മ​രി​ച്ചു. പൗ​രി ഗ​ഡ്വാ​ള്‍ ജി​ല്ല​യി​ലെ നൈ​നി​ദ​ണ്ഡ ബോ​ക്കി​ലെ പി​പാ​ലി-​ഭു​വ​ന്‍ മോ​ട്ടോ​ര്‍​വേ​യി​ലാ​യി​രു​ന്നു അ​പ​ക​ടം. 12 പേര്‍ക്ക്  അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി ഹെ​ലി​ക്കോ​പ്റ്റ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ചി​ട്ടു​ണ്ട്.

ഇന്ന് രാ​വി​ലെ 8.45‑നാ​യി​രു​ന്നു അ​പ​ക​ടം. ഭോ​യ​നി​ല്‍​നി​ന്നു രാം​ന​ഗ​റി​ലേ​ക്കു സ​ന്ദ​ര്‍​ശ​ക​രു​മാ​യി പോ​യ യു​കെ 12 സി 0159 ​എ​ന്ന നമ്പ​രി​ലു​ള്ള സ്വ​കാ​ര്യ ബ​സാ​ണ് പി​പാ​ലി-​ഭു​വ​ന്‍ മോ​ട്ടോ​ര്‍​വേ​യി​ലെ ഗ്വ​യ്ന്‍ ബ്രി​ഡ്ജി​നു സ​മീ​പം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​നം കൊ​ക്ക​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നെ​ന്നാ​ണു സൂ​ച​ന.

45 പേ​ര്‍ അ​പ​ക​ട​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ന്ന​ത്. 28 സീ​റ്റു​ള്ള ബ​സി​ല്‍ നൂ​റി​ല​ധി​കം പേ​രാ​ണ് യാ​ത്ര ചെ​യ്തി​രു​ന്ന​തെ​ന്നാ​ണു സൂ​ച​ന. ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി 45 പേ​രു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.