രാജ്യത്തെ 23 സംസ്ഥാനങ്ങളിലെ 45 ജില്ലകളിൽ കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ പുതിയ കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പുതുച്ചേരിയിലെ മാഹി, കർണ്ണാടകയിലെ കുടക് എന്നിവിടങ്ങളിൽ 28 ദിവസമായി പുതിയ ഒരു കേസുപോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധത്തിനിടെ ഇത് ശുഭവാർത്തയാണെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.
ബിഹാറിലെ ലാഖിസരായ്, ഗോപാൽഗഞ്ച്, ബഗൽപുർ, രാജസ്ഥാനിലെ ഉദയ്പുർ, ദോൽപുർ, ജമ്മു കശ്മീരിലെ പുൽവാമ, മണിപ്പൂരിലെ തൗബൽ, അരുണാചൽ പ്രദേശിലെ ലോഹിത്, കർണ്ണാടകയിലെ ചിത്രദുർഗ എന്നീ ജില്ലകളിലാണ് 14 ദിവസത്തിനുള്ളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്തത്. പഞ്ചാബ്- ഹോഷിർപുർ, ഹരിയാന- റോഹ്തക്, ചർക്കി ദാദ്രി, അസം- നൽബാരി, സൗത്ത് സൽമാര, പശ്ചിമ ബംഗാൾ- ജൽപൈഗുരി, കലിംപോംഗ്, ആന്ധ്രപ്രദേശ്-വിശാഖപട്ടണം എന്നിവിടങ്ങളിലും 14 ദിവസത്തിനിടെ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
12 സംസ്ഥാനങ്ങളിലെ 22 ജില്ലകളിൽ 14 ദിവസത്തിനുള്ളിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. അതേസമയം ഇതുവരെ കോവിഡ് റിപ്പോർട്ട് ചെയ്യാതിരുന്ന മൂന്നു ജില്ലകളിൽ രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബിഹാറിലെ പട്ന, പശ്ചിമ ബംഗാളിലെ നാദിയ, ഹരിയാനയിലെ പാനിപറ്റ് എന്നിവിടങ്ങളിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.