കോവിഡ് 19 ബാധിച്ച് അമേരിക്കയിലെ മിഷിഗണിൽ ഒരു മലയാളി കൂടി മരിച്ചു. ചങ്ങനാശേരി വലിയപറമ്പിൽ
ജോസഫ് മാത്യു (69) ആണ് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളിൽ മരിച്ച മലയാളികൾ 45 ആയി. ലോകത്താകമാനം മരിച്ചവരുടെ എണ്ണം 183,120 ആയി. ആകെ രോഗംബാധിച്ചവരുടെ എണ്ണം 2,624,846.ഏറ്റവും കൂടുതൽ രോഗികളും മരണനിരക്കും യു. എസിലാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസവും രണ്ടായിരത്തിന് മുകളിൽ ആളുകൾ മരിച്ചു. യു. എസിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 47,659 ലെത്തുകയും ചെയ്തിട്ടുണ്ട്. ന്യൂയോർക്കിൽ മാത്രം 474 മരണം 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു.
മരണത്തിൽ അമേരിക്കയ്ക്ക് തൊട്ടുപിന്നിലുള്ള ഇറ്റലിയിൽ 25,085 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 1,87,327 പേർ രോഗബാധിതരായി ചികിൽസയിലാണ്. സ്പെയിനിൽ 21,000 കടന്നു. 21,717 പേരാണ് മരിച്ചത്. ഫ്രാൻസിലും മരണം 21,000 കടന്നു. 21,340 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ബ്രിട്ടനിലെ മരണ സംഖ്യ 18,000 കടന്നു. 18,100 പേരാണ് മരിച്ചത്.
English summary: 45 Malayalees die in foreign countries
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.