43 പാ​ക്കി​സ്ഥാ​നികൾക്ക് ഇ​ന്ത്യ​ന്‍ പൗ​ര​ത്വം

Web Desk
Posted on March 08, 2019, 8:20 am

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 43 പാ​ക്കി​സ്ഥാ​നികൾക്ക് ഇ​ന്ത്യ​ന്‍ പൗ​ര​ത്വം ന​ല്‍​കി. പൂ​ന ജി​ല്ലാ ഭ​ര​ണ​കൂ​ട​മാ​ണ് വ്യാ​ഴാ​ഴ്ച ഇ​വ​ര്‍​ക്കു പൗ​ര​ത്വം അ​നു​വ​ദി​ച്ച​ത്. മ​തി​യാ​യ രേ​ഖ​ക​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ പോ​ലീ​സ് ഇ​വ​ര്‍​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. പോ​ലീ​സി​ന്‍റെ ക്ലീ​ന്‍ ചി​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​ന്പ് ഇ​ന്ത്യ​യി​ലേ​ക്കു കു​ടി​യേ​റി​യ​വ​ര്‍​ക്കാ​ണ് ഇ​പ്പോ​ള്‍ പൗ​ര​ത്വം അ​നു​വ​ദി​ച്ച​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​വ​ര്‍ പൂ​ന​യി​ല്‍ താ​മ​സ​ക്കാ​രാ​ണ്.

45 വി​ദേ​ശി​ക​ളാ​ണ് പൗ​ര​ത്വ​ത്തി​ന് അ​പേ​ക്ഷി​ച്ചതായും ഇ​വ​രി​ല്‍ 43 പേ​ര്‍ പാ​ക്കി​സ്ഥാ​ന്‍​കാ​രാ​യി​രു​ന്നെ​ന്നും പൂ​ന ജി​ല്ലാ ക​ള​ക്ട​ര്‍ ന​വ​ല്‍ കി​ഷോ​ര്‍ റാം ​അ​റി​യി​ച്ചു. മ​റ്റു ര​ണ്ടു​പേ​ര്‍ അ​ഫ്ഗാ​ന്‍, ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്‍​മാ​രാ​ണ്.