Web Desk

മുംബൈ

April 05, 2021, 6:54 pm

അക്ഷയ് കുമാറിന് പിന്നാലെ ഷൂട്ടിംഗ് സെറ്റിലെ 45 പേര്‍ക്ക് കൂടി കോവിഡ്

Janayugom Online

ബോളിവുഡ് താരം അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ രാം സേതു ചിത്രത്തിന്റെ സെറ്റില്‍ 45 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഈ ചിത്രത്തിലെ പ്രധാന നായകനാണ് അക്ഷയ് കുമാര്‍. മുംബൈയിലെ പുതിയ ലൊക്കേഷനിലേക്ക് പോകുന്നതിന് മുന്നോടിയായുളള പരിശോധനയിലാണ് ഇത്രയും അംഗങ്ങള്‍ക്ക് രോഗം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് നടനെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചികിത്സ കഴിഞ്ഞാലുടൻ തന്നെ തിരിച്ചെത്തുമെന്നും താരം അറിയിച്ചിരുന്നു.

ENGLISH SUMMARY: 45 per­sons test covid pos­i­tive after akshay kumar in shoot­ing set

YOU MAY ALSO LIKE THIS VIDEO