10 September 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 10, 2024
September 9, 2024
September 9, 2024
September 7, 2024
September 7, 2024
September 7, 2024
September 6, 2024
September 6, 2024
September 5, 2024
September 4, 2024

വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ പീ‍ഡിപ്പിച്ചു: 45 കാരൻ അറസ്റ്റില്‍

Janayugom Webdesk
പത്തനംതിട്ട
September 14, 2022 7:45 pm

പന്തളത്ത് വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിച്ചു. സംഭവത്തില്‍ കടയ്ക്കാട് കുമ്പഴയിൽ പഴയ ഓട്ടോറിക്ഷകള്‍ വാങ്ങി വില്‍പന നടത്തുന്ന സ്ഥാപനം നടത്തുന്ന ഷാജിയെന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയായിരുന്നു ഇയാൾ അത്രിക്രമിച്ച് വീട്ടിൽ കയറി വീട്ടമ്മയുടെവായില്‍ തുണി തിരുകി പീഡിപ്പിക്കുകയായിരുന്നു. ഭയം കാരണം ഇവർ ആദ്യം സംഭവം ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ വീണ്ടും കാണണം എന്ന് പറഞ്ഞതോടെ വീട്ടമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.

48 കാരിയായ വീട്ടമ്മയാണ് പൊലീസിൽ പരാതിയുമായി എത്തിയത്. രണ്ട് മക്കളും ഭർത്താവുമുള്ള സ്ത്രീയാണ് പീഡ‍നത്തിനിരയായത്. ശനിയാഴ്ച രാത്രി വീട്ടില്‍ മറ്റാരും ഉണ്ടാകില്ലെന്ന് മനസിലാക്കിയ ശേഷമാണ് ഇയാൾ അത്രിക്രമിച്ച് കയറിയതും പീഡിപ്പിച്ചതും. പ്രതിക്ക് ഭാര്യയും മക്കളുമുണ്ട്.

Eng­lish Sum­ma­ry: 45 year old arrest­ed for sex­u­aly assult women
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.