പി പി ചെറിയാന്‍

ന്യൂജേഴ്‌സി

January 21, 2020, 12:50 pm

ആറ് വര്‍ഷം മുമ്പ് കാണാതായ 46 കാരിയുടെ മൃതദേഹം നദിയില്‍ നിന്നും കണ്ടെത്തി

Janayugom Online

2014 ജനുവരി 17 ന് കാണാതായ 46 കാരിയുടെ മൃതദേഹം നദിയില്‍ നിന്നും കണ്ടെത്തി. വനേസ്സാ സ്‌മോള്‍ വുഡിന്റെ മൃതദേഹമാണ് നദിയില്‍ മുങ്ങി കിടന്നിരുന്ന വാനില്‍ നിന്നും ന്യൂജേഴ്‌സി പോലീസ് വെള്ളിയാഴ്ച കണ്ടെത്തിയത്. മേപ്പില്‍ ഷേയ്ഡില്‍ താമസിച്ചിരുന്ന സ്‌മോള്‍ വുഡിന്റെ മൃതദേഹം ചെറി ഹില്ലിലുള്ള സാലേം നദിയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടയില്‍ അവിടെ മുങ്ങിക്കിടന്നിരുന്ന വാനില്‍ നിന്നാണ് കണ്ടെത്തിയത്.

കാണാതായവരുടെ ലിസ്റ്റില്‍ ഇവരെ ഉള്‍പ്പെടുത്തി കുറ്റാന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) അന്വേഷണം നടത്തി വരുകയായിരുന്നു. കാണാതായ അന്നുമുതല്‍ ഇവരുടെ ഫോണോ, ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു.

ഇവര്‍ ധരിച്ചിരുന്ന വെഡ്ഡിംഗ് റിംഗ് ആണ് തിരിച്ചറിയലിന് സഹായിച്ചത്. കാറില്‍ നിന്നും ലഭിച്ച ശരീരാവശിഷ്ടങ്ങള്‍ സതേണ്‍ റീജിയണല്‍ കൊറോണേഴ്‌സ് ഓഫീസില്‍ ഓട്ടോപ്‌സിക്ക് വേണ്ടി അയച്ചു. അതേസമയം ഇവരുടെ മരണത്തെ സംബന്ധിച്ച് കുടുംബാംഗങ്ങള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പോലീസ് വീണ്ടും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.