പോലീസ് നായകള്‍ക്ക് കൂട്ട സ്ഥലംമാറ്റം

Web Desk
Posted on July 14, 2019, 11:54 am

ഭോപ്പാല്‍: മധ്യപ്രദേശില്‍ 46 പോലീസ് നായകള്‍ക്ക് കൂട്ട സ്ഥലംമാറ്റം. കൈക്കൂലിക്കാരായ കോണ്‍ഗ്രസുകാര്‍ നായകളെപ്പോലും വിടുന്നില്ലെന്ന് ആക്ഷേപം.
നായകളേയും അവയുടെ മേല്‍നോട്ടക്കാരേയും സ്ഥലം മാറ്റിയതില്‍ കമല്‍നാഥ് സര്‍ക്കാരിനെതിരെ ബിജെപി രംഗത്തിറങ്ങി. കമല്‍നാഥിന്റെ ട്രാന്‍സ്ഫര്‍ കച്ചവടത്തില്‍ നായകളെ പോലും വെറുതെ വിടുന്നില്ലെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ മുഖ്യമന്ത്രിയുടെ വസതികളിലുള്ള നായകളെ മാറ്റിയെടുക്കുന്നതിന് വേണ്ടിയാണ് ഇത്രയും ട്രാന്‍സ്ഫറുകള്‍ നടത്തിയതെന്നാണ് മധ്യപ്രദേശ് പോലീസിന്റെ വിശദീകരണം.

കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ അമ്പതിനായിരത്തോളം സര്‍ക്കാര്‍ ജീവനക്കാരെയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്ഥലം മാറ്റിയത്. ചില ഉദ്യോഗസ്ഥരെ ആറ് മാസത്തിനുള്ളില്‍ മൂന്നും നാലും തവണ സ്ഥലം മാറ്റിയിട്ടുണ്ട്. സര്‍ക്കാര്‍ പോസ്റ്റുകള്‍ വില്‍ക്കുന്ന ഒരു റാക്കറ്റാണ് ഇതെന്നും ബിജെപി നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
ഇത്രയധികം പോലീസ് നായകളെ ഒന്നിച്ച് സ്ഥലം മാറ്റുന്നത് . മധ്യപ്രദേശില്‍ മൂന്ന് വര്‍ഷം മുമ്പ് ബിജെപി സര്‍ക്കാരും സമാനമായനായകള്‍ക്ക് അടക്കം കൂട്ട ട്രാന്‍സ്ഫറുകള്‍ നടത്തിയതാണ്.