Web Desk

ന്യൂഡൽഹി

April 06, 2020, 5:11 pm

കൊവിഡ് ബാധിച്ചവരിൽ 47 ശതമാനവും 40 വയസ്സിൽ താഴെയുള്ളവര്‍: കേന്ദ്ര ആരോഗ്യ മന്ത്രാലയം

Janayugom Online

രാജ്യത്ത് മരണസംഖ്യയിലും കോവിഡ് ബാധിതരുടെ എണ്ണത്തിലും ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 693 കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ കൂടുതൽ ജാഗ്രത പാലിക്കുന്നുണ്ട്.

കൊറോണ വൈറസ് ബാധിച്ചവരിൽ 47 ശതമാനവും 40 വയസ്സിൽ താഴെയുള്ളവരാണ്. 60 വയസ്സിനു മുകളിൽ പ്രായമുള്ളവർ 63 ശതമാനമാണ്. നാല്പതിനും അറുപത്തിനിനും ഇടയിൽ പ്രായമുള്ളവരിലെ മരണനിരക്ക് 30 ശതമാനമാണ്. നിസാമുദ്ദീൻ തബ്ലീഗ് ജമാ അത്തുമായി ബന്ധപ്പെട്ട് 25000 പേർ കൊവിഡ് നിരീക്ഷണത്തിലുണ്ട്. നിസാമുദ്ദീൻ സമ്മേളനവുമായി ബന്ധപ്പെട്ട്് 1445 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു.

ENGLISH SUMMARY: 47% coro­na affect­ed peo­ple is under 40 age

YOU MAY ALSO LIKE THIS VIDEO