പി.പി. ചെറിയാന്‍

വെര്‍മോണ്ട്

February 12, 2020, 12:16 pm

ബര്‍ണി സാന്റേഴ്‌സിന്റെ തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് നല്‍കിയ 470 മില്യണ്‍ ഡോളര്‍ തിരിച്ചയച്ചു 

Janayugom Online

ബില്യണയര്‍ ഡേവിഡ് ഹാളിന്റെ ഭാര്യ മാര്‍ത്ത  തോമ ഹാള്‍ ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി ബര്‍ണി സാന്റേഴ്‌സിന്റെ തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഭാവന ചെയ്ത 470 മില്യണ്‍ ഡോളര്‍, തിരിച്ചയച്ചതായി ജനുവരി 31ന് ഫെഡറല്‍ ഇലക്ഷന്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ സമ്മറിലാണ് ഇത്രയും വലിയ തുക സംഭാവന നല്‍കിയത്. ഫോര്‍ബ്‌സ് ഇതിനെ കുറിച്ചു റിപ്പോര്‍ട്ട് ചെയ്തതിന്റെ പിറ്റേദിവസം തുക
തിരിച്ചയയ്ക്കുകയായിരുന്നു. ബില്യണയറുകളായിട്ടുള്ളവരില്‍ നിന്നും സംഭാവന സ്വീകരിക്കുവാന്‍ താല്‍പര്യമില്ലെന്ന് സാന്റേഴ്‌സ് വ്യക്തമാക്കി. എന്നാല്‍ മറ്റൊരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ജൊ ബൈഡന്‍ 44 ബില്യണയറുകളില്‍ നിന്നാണ് സംഭാവന സ്വീകരിച്ചിരിക്കുന്നതെന്നും സാന്റേഴ്‌സ് പറഞ്ഞു.

ഹാളിന്റെ സംഭാവന തനില്‍ തെററായ സ്വാധീനം ചെലുത്തുവാന്‍ ഇടയില്ലെന്നും സാന്റേഴ്‌സ് കൂട്ടിച്ചേര്‍ത്തു, സാന്റേഴ്‌സിനെ കൂടാതെ കമല ഹാരിസ്, ബെറ്റോ ഓ റൂര്‍ക്കെ എന്നിവര്‍ക്കും ഇവര്‍ സംഭാവന നല്‍കിയിട്ടുണ്ട്. പണം മടക്കി നല്‍കിയത് തന്നെ നിരാശപ്പെടുത്തിയതായി ഹാള്‍ പറഞ്ഞു.

you may also like this video;