ഡല്‍ഹി എയിംസിലെ 479 ജീവനക്കാര്‍ക്ക് കോവിഡ് 19

Web Desk

ന്യൂഡല്‍ഹി

Posted on June 03, 2020, 5:53 pm

ഡല്‍ഹി എയിംസിലെ 479  ജീവനക്കാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 74 അറ്റെന്‍ഡര്‍മാര്‍ക്കും 36 നഴ്‌സുമാര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ മലയാളികളായ ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. എയിംസില്‍ ഇതുവരെ രണ്ട് ആരോഗ്യ പ്രവര്‍ത്തകരാണ്  കോവിഡ് ബാധിച്ച് മരിച്ചത്.

നിലവാരം ഇല്ലാത്ത പിപിഇ കിറ്റുകളും മാസ്‌കുകളും ഉപയോഗിക്കുന്നതാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് വ്യാപിക്കാന്‍ കരണമായതെന്ന ആരോപണവും ഉയരുന്നുണ്ട്. ആരോഹ്യ പ്രവര്‍ത്തകര്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതികള്‍ നിലനില്‍കുന്നതിനിടയിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്.

ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ എയിംസിലെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ആശങ്കയുളവാകുന്നുണ്ട്. സംസ്ഥാനത്ത് ഇതുവരെ 20,834 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 523 പേരാണ് കോവിഡ് ബാധിച്ച് ഡല്‍ഹിയില്‍ മരിച്ചത്.

Eng­lish sum­ma­ry: 479 health work­ers test­ed pos­i­tive at Del­hi AIIMS.

You may also like this video: