June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 27, 2022
June 27, 2022
June 27, 2022

ചെറുപുഷ്പ മിഷൻ ലീഗ് 47-ാം വാർഷികം

By Janayugom Webdesk
January 1, 2020

മാനന്തവാടി: മാനന്തവാടി രൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ 47-ാo വാർഷികാഘോഷവും പ്രേഷിത റാലിയും വ്യാഴാഴ്ച രാവിലെ 9 മണി മുതൽ ദ്വാരക പാസ്റ്ററൽ സെന്ററിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വാർഷികാഘോഷത്തിൽ മാനന്തവാടി രൂപതയിലെ 157 ശാഖകളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കും. പ്ലാസ്റ്റിക് ഒഴിവാക്കാം. പ്രകൃതി സംരക്ഷണത്തിൽ കൈ കോർക്കാം എന്ന സന്ദേശം നൽകി  എല്ലാ ഇടവകകളിലും തുണിസഞ്ചി വിതരണം ചെയ്യും. ഗുവാഹത്തി ആർച്ച് ബിഷപ്പ് മാർ ജോൺ മൂലേച്ചിറ ഉദ്ഘാടനം ചെയ്യും.

സബ്ബ് ഇൻസ്പെക്ടറും മോട്ടിവേഷണൽ പ്രാസംഗികനുമായ ഫിലിപ്പ് മമ്പാടിന്റെ സെമിനാർ നടത്തും. സിൽവർ ‚ഗോൾഡൻ ജൂബിലി ആഘോഷിക്കുന്ന വൈദികർ, സന്യസ്തർ, ദമ്പതികൾ എന്നിവരെ ആദരിക്കും. ജീവ കാരുണ്യ പ്രേഷിത പ്രവർത്തനങ്ങൾക്കുള്ള വിവിധ സമ്മാനങ്ങളും വിതരണം നടത്തുമെന്നും അറിയിച്ചു മിഷൻ ലീഗ് സംസ്ഥാന വൈസ് ഡയറക്ടറും മാനന്തവാടി രൂപതാ ഡയറക്ടറുമായ ഫാ: ഷിജു ഐക്കരക്കാനായിൽ, മാനന്തവാടി രൂപത പ്രസിഡന്റ് രഞ്ജിത് മുതു പ്ലാക്കൽ, ജനറൽ ഓർഗനൈസർ തങ്കച്ചൻ മാപ്പിളക്കുന്നേൽ, റീജിയണൽ ഓർഗനൈസർ സജീഷ് എടത്തട്ടേൽ എന്നിവർ പങ്കെടുത്തു.

you may also like this video

Eng­lish sum­ma­ry: 47th anniver­sary of cheru­push­pa mis­sion league

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.